January 13, 2026

കോഴിക്കോട് എടിഎം തകര്‍ക്കാന്‍ ശ്രമം; പ്രതി പിടിയില്‍

കോഴിക്കോട്: എടിഎം കൗണ്ടര്‍ തകര്‍ത്തുള്ള കവര്‍ച്ചാശ്രമം തടഞ്ഞ് കോഴിക്കോട് കുന്നമംഗലം പോലീസ്. ചാത്തമംഗലം കളതോടില്‍ കവര്‍ച്ചാശ്രമം നടത്തിയ അസം സ്വദേശി ബാബുല്‍ (25) പോലീസ് പിടിയിലായി. രാത്രികാല പരിശോധനയ്ക്കിറങ്ങിയ പോലീസ് ഷട്ടറുകളുടെ പൂട്ട് തുറന്നതായി കണ്ട് പരിശോധന നടത്തിയപ്പോഴാണ് കൗണ്ടറിന് അകത്തുനിന്ന് പ്രതിയെ പിടികൂടിയത്. പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് പ്രതി എടിഎം തകര്‍ക്കാന്‍ ശ്രമിച്ചത്. Also Read; താല്‍ക്കാലിക വിസി നിയമനം ചട്ടവിരുദ്ധം; കേരളം സുപ്രീംകോടതിയില്‍

തൃശൂരില്‍ എടിഎം കൊള്ളയടിച്ച സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പോലീസുകാര്‍ക്ക് പരിക്ക്

തൃശൂര്‍: തൃശൂരില്‍ മൂന്നിയിടങ്ങളിലായി എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘം തമിഴ്‌നാട്ടില്‍ പിടിയിലായി. ഹരിയാനക്കാരായ സംഘമാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്ന് പോലീസ് പിടിയിലായത്‌. നേരത്തെ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊള്ള നടത്തിയ അതേസംഘമാണ് ഇതെന്ന് പോലീസ് പറഞ്ഞു. Also Read ; വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടല്ലേ അന്‍വര്‍ പ്രതികരിക്കേണ്ടിയിരുന്നത് – പി ജയരാജന്‍ അതിനിടെ പ്രതികളെ പിന്തുടരുന്നതിനിടെ പ്രതികളും തമിഴ്‌നാട് പോലീസുമായി ഏറ്റുമുട്ടലുണ്ടായി. ഇതില്‍ പ്രതികളിലൊരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ഏറ്റുമുട്ടലില്‍ പോലീസ് ഇന്‍സ്പെക്ടര്‍ തവമണി, രഞ്ജിത്ത് കുമാര്‍ എന്നിവര്‍ക്കും […]