November 21, 2024

ഹണിമൂണ്‍ വാഗ്ദ്ധാനം ഗോവയില്‍ എത്തിയത് അയോദ്ധ്യയിലേക്ക്; വിവാഹ മോചനം തേടി യുവതി

ഭോപ്പാല്‍: ഹണിമൂണിന് ഗോവയില്‍ കൊണ്ടുപോകാമെന്നായിരുന്നു ഭര്‍ത്താവ് വാഗ്ദ്ധാനം ചെയ്തിരുന്നത് എന്നാല്‍ അയോദ്ധ്യയിലും വാരണാസിയിലേക്കുമാണ് കൊണ്ടുപോയത് തുടര്‍ന്ന് വിവാഹ മോചനം തേടി യുവതി. മദ്ധ്യപ്രദേശില്‍ നിന്നുള്ള യുവതിയാണ് വിവാഹമോചനം തേടി കോടതിയെ സമീപിച്ചത്. Also Read; ഇതരമതസ്ഥനെ പ്രണയിച്ച യുവതിയെ തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തി സഹോദരന്‍ യാത്ര കഴിഞ്ഞ് 10 ദിവസത്തിന് ശേഷമാണ് യുവതി ഭോപ്പാല്‍ കുടുംബ കോടതിയെ സമീപിച്ചത്. ഐടി മേഖലയിലാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത്. ഉയര്‍ന്ന ശമ്പളവുണ്ട്. തനിക്കും നല്ല ശമ്പളമുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നുമില്ല. വേണമെങ്കില്‍ വിദേശത്തും […]

പ്രാണപ്രതിഷ്ഠ ദിനം ആഘോഷിച്ച ഒമ്പത് പ്രവാസികളുടെ ജോലി നഷ്ടപ്പെട്ടു

കുവൈറ്റ് സിറ്റി: അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്ന ദിനത്തില്‍ ഗള്‍ഫ് രാജ്യത്ത് മധുരം വിതരണം ചെയ്ത പ്രവാസികളുടെ പണി പോയതായി റിപ്പോര്‍ട്ട്. കുവൈത്തില്‍ ജോലി ചെയ്തിരുന്ന ഒമ്പത് ഇന്ത്യക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. തിങ്കളാഴ്ച പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് സഹപ്രവര്‍ത്തകര്‍ക്കൊക്കെ മധുരം നല്‍കുകയും ആഹ്‌ളാദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് രാത്രിയോടെ ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. Also Read; മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ടിലെ അധിക ഭൂമി ഏറ്റെടുക്കാന്‍ അനുമതി

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ: കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലും പൊതു അവധി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് പ്രമാണിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലും പൊതു അവധി. ചടങ്ങ് നടക്കാനിരിക്കുന്ന നാളെയാണ് സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ പരിപാടിയെന്ന് കോണ്‍ഗ്രസ് വിമര്‍ശനം നിലനില്‍ക്കുന്നതിനിടെയാണ് അവധി പ്രഖ്യാപനം. രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ ആദ്യമായാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുന്നത്. Also Read ; ജയ് ശ്രീറാം വിളിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞു; ബസില്‍ നിന്ന് ഇറങ്ങിച്ചെന്ന് രാഹുല്‍ ഗാന്ധി നാളെയാണ് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം. ചടങ്ങിന്റെ ഭാഗമായി […]

അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല. സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അറിയിച്ചു. ചടങ്ങിനെ ബിജെപിയും ആര്‍എസ്എസും രാഷ്ട്രീയ വല്‍കരിക്കുന്നുവെന്നും പങ്കെടുക്കില്ലെന്ന് അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. Also Read ; 2400 കിലോ ഭാരമുള്ള അമ്പലമണി സോണിയാ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് അറിയിച്ചത്. സോണിയ നേരിട്ട് പങ്കെടുത്തില്ലെങ്കില്‍ പ്രതിനിധിയെ അയക്കുമെന്നായിരുന്നു പ്രതികരണം. ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ കേരളത്തിലെ […]

2400 കിലോ ഭാരമുള്ള അമ്പലമണി

അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് നിര്‍മിച്ച അമ്പലമണിയുടെ ഭാരം 2400 കിലോ. രാജ്യത്തെ ഏറ്റവും തൂക്കമേറിയ അമ്പലമണിയാണിത്. എട്ടു ലോഹങ്ങള്‍ ചേര്‍ത്ത് നിര്‍മിച്ച അമ്പലമണിക്ക് 25 ലക്ഷം രൂപയാണ് ചെലവ്. Also Read ; പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്‍ ഉത്തര്‍പ്രദേശിലെ ജലേസറില്‍ നിര്‍മിച്ച അമ്പലമണി ട്രെയിന്‍ മാര്‍ഗമാണ് അയോധ്യയിലെത്തിച്ചത്. സ്വര്‍ണം, വെള്ളി, വെങ്കലം, സിങ്ക്, ലെഡ്, ടിന്‍, ഇരുമ്പ്, മെര്‍ക്കുറി എന്നീ ലോഹങ്ങള്‍ ചേര്‍ത്താണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ലോഹവ്യാപാരിയായ ആദിത്യ മിത്തല്‍ മരിച്ചു പോയ സഹോദരങ്ങളുടെ ഓര്‍മക്കായിട്ടാണ് അമ്പലമണി സംഭാവന ചെയ്തത്. […]

അയോദ്ധ്യയിലെ വിഗ്രഹം തിരഞ്ഞെടുത്തു

അയോദ്ധ്യയിലെ വിഗ്രഹം തിരഞ്ഞെടുത്തു. ശ്രീരാമനും ലക്ഷ്മണനും സീതയും ഹനുമാനും ഒരുമിച്ചുള്ള ശില്‍പമാണ് ഒരുക്കിയിരിക്കുന്നത്. അഞ്ചടിയോളം ഉയരമുള്ള പ്രധാനമൂര്‍ത്തി രാംലല്ലയുടെ മൂന്ന് ശില്‍പ്പങ്ങളാണ് തയ്യാറാക്കിയിരുന്നത്. കൃഷ്ണശിലയിലും വെള്ള മക്രാന മാര്‍ബിളിലും അടക്കം മൂന്ന് ശില്‍പ്പങ്ങള്‍ കൊത്തിയെടുത്തതില്‍ ഒരെണ്ണം തിരഞ്ഞെടുക്കുകയായിരുന്നു. Also Read;ഔട്ട്‌ലറ്റുകള്‍ അടച്ചിടേണ്ടിവരും; സര്‍ക്കാരിന് മുന്നറിയിപ്പുമായി സപ്ലൈകോ ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അയോദ്ധ്യയിലെ രാമക്ഷേത്രം തുറന്നുകൊടുക്കുന്നത്. യോഗിരാജ് നിര്‍മ്മിച്ച വിഗ്രഹം തിരഞ്ഞെടുത്തത് സംസ്ഥാനത്തിനും മൈസൂരുവിനും അഭിമാനകരമായ നിമിഷമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ ബി […]

അയോധ്യ പ്രതിഷ്ഠാ ചടങ്ങ്; പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ വിയോജിപ്പ്

ന്യൂഡല്‍ഹി: അയോധ്യ പ്രതിഷ്ഠാ ചടങ്ങളില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ വിയോജിപ്പ് ശക്തമാകുന്നു. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കും അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും പുറമെ ക്ഷണം ലഭിച്ച അധിര്‍രജ്ഞന്‍ ചൗധരിക്ക് വിയോജിപ്പുണ്ടെന്നാണ് വിവരം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും ക്ഷണമുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് സോണിയാ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കുമെന്നും ഇല്ലെങ്കില്‍ പ്രതിനിധിയെ അയക്കുമെന്നായിരുന്നു പ്രതികരണം. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് […]

22.23 ലക്ഷം ദീപങ്ങള്‍, അയോധ്യയില്‍ ദീപാവലി ആഘോഷം ലോകറെക്കോര്‍ഡ് സൃഷ്ടിച്ചു

ന്യൂഡല്‍ഹി: മണ്‍ചെരാതുകളില്‍ 22 ലക്ഷം ദീപങ്ങള്‍, അതൊരു കാഴ്ച തന്നെയായിരുന്നു. ദീപാവലി ആഘോഷങ്ങള്‍ അയോധ്യ അവിസ്മരണീയമാക്കിയത് ലോക റെക്കോര്‍ഡിട്ടാണ്. 22.23 ലക്ഷം ദീപങ്ങളാണ് ഒരേസമയം കത്തിച്ചത്. ഇതോടെ സ്വന്തം റെക്കോര്‍ഡ് തകര്‍ക്കാന്‍ അയോധ്യയ്ക്ക് കഴിഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന രാമക്ഷേത്രവും ദീപങ്ങളാല്‍ അലങ്കരിച്ചു. 2017ല്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിച്ചതോടെയാണ് അയോധ്യയില്‍ ദീപോത്സവം ആരംഭിച്ചത്. ആ വര്‍ഷം ഏകദേശം 51,000 ദീപങ്ങള്‍ കത്തിച്ചു. 2019ല്‍ ദീപങ്ങളുടെ എണ്ണം 4.10 ലക്ഷമായി ഉയര്‍ന്നു. 2020ല്‍ ഇത് ആറ് ലക്ഷത്തിലധികവും […]

അയോധ്യ രാമക്ഷേത്രം: വിഗ്രഹപ്രതിഷ്ഠ ജനുവരി 22-ന്

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാച്ചടങ്ങ് ജനുവരി 22-ന് നടത്താന്‍ തിരുമാനിച്ചതായി രാമ ജന്‍മഭൂമി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചംപത് റായ്. പ്രതിഷ്ഠാച്ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടായിരുന്നു ക്ഷണിച്ചത്. ചടങ്ങിനെത്താമെന്ന് മോദി സമ്മതിച്ചതായും ചംപത് റായ് അറിയിച്ചു. ട്രസ്റ്റ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച പ്രധാനമന്ത്രി, ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ സാധിക്കുന്നത് ഭാഗ്യമാണെന്നും അനുഗ്രഹമായി തോന്നുന്നുവെന്നും എക്‌സില്‍ കുറിച്ചു. മൂന്നു നിലകളായി രൂപകലപ്പന ചെയ്ത ക്ഷേത്രത്തിന്റെ ആദ്യനിലയുടെ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാകും. ക്ഷേത്രത്തിന്റെ നിര്‍മാണം 2024 […]