November 21, 2024

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി. ചടങ്ങുകള്‍ക്ക് ‘മുഖ്യ യജമാനന്‍’ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കി. 121 ആചാര്യന്മാര്‍ ചേര്‍ന്നാണ് രാംലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠ നടത്തിയത്. ചടങ്ങുകള്‍ക്ക് ശേഷം മോദി അതിഥികളെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് 2.10-ന് പ്രധാനമന്ത്രി കുബേര്‍തില സന്ദര്‍ശിക്കും. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ വേളയില്‍ ഇന്ത്യന്‍ സേന അയോധ്യയില്‍ പുഷ്പവൃഷ്ടി നടത്തി. ക്ഷേത്രത്തിന്റെ മുകളിലും പരിസരത്തും ഹെലികോപ്റ്ററുകളില്‍ നിന്നാണു സേന പുഷ്പവൃഷ്ടി നടത്തിയത്. ഇന്ത്യയുടെ നാനാഭാഗങ്ങളിലെ സംഗീതജ്ഞര്‍ ചടങ്ങിന്റെ ഭാഗമായി വിവിധ സംഗീതോപകരണങ്ങള്‍ കൊണ്ട് […]

രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ബിസിസിഐയുടെ അനുവാദം തേടി കോലി

ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ വിരാട് കോലി ബിസിസിഐയുടെ അനുവാദം തേടിയതായി റിപ്പോര്‍ട്ട്. വിരാട് കോലിക്കും അനുഷ്‌ക ശര്‍മക്കും പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇരുവരും ക്ഷണക്കത്ത് വാങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പില്‍ പങ്കെടുക്കേണ്ടതാണ് കോലി. എന്നാല്‍ ബിസിസിഐ താരത്തിന് ഒരു ദിവസത്തെ അവധി നല്‍കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അതേസമയം ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളില്‍ ആദ്യത്തേത് ജനുവരി 25 മുതല്‍ […]

അയോധ്യ പ്രതിഷ്ഠാ ചടങ്ങ്; പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ വിയോജിപ്പ്

ന്യൂഡല്‍ഹി: അയോധ്യ പ്രതിഷ്ഠാ ചടങ്ങളില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ വിയോജിപ്പ് ശക്തമാകുന്നു. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കും അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും പുറമെ ക്ഷണം ലഭിച്ച അധിര്‍രജ്ഞന്‍ ചൗധരിക്ക് വിയോജിപ്പുണ്ടെന്നാണ് വിവരം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും ക്ഷണമുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് സോണിയാ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കുമെന്നും ഇല്ലെങ്കില്‍ പ്രതിനിധിയെ അയക്കുമെന്നായിരുന്നു പ്രതികരണം. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് […]