തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തയാളല്ല കെസി വേണുഗോപാലെന്ന് ജി സുധാകരന്‍

കൊച്ചി: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തയാളല്ല കെ സി വേണുഗോപാല്‍ എന്നും സുധാകരന്‍ പറഞ്ഞു. അതുപോലെ ഒരു പുസ്തകം തരാനായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ മുന്‍പ് വന്നുകണ്ടിരുന്നു. അതാണ് ഇപ്പോള്‍ കണ്ടതായി പ്രചരിപ്പിക്കുന്നത്. ഒരു പാര്‍ട്ടിയുടെ മാന്യതയ്ക്ക് ചേര്‍ന്ന കാര്യമാണോ ഇതെന്ന് ആലോചിക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു. Join with metro post: വാർത്തകൾ […]

വഖഫുമായി ബന്ധപ്പെട്ട ചോദ്യം ഇഷ്ടപ്പെട്ടില്ല, മാധ്യമപ്രവര്‍ത്തകനെ റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ്‌ഗോപി

തിരുവനന്തപുരം: വഖവിലെ വിവാദ പരാമര്‍ശം സംബന്ധിച്ചുള്ള ചോദ്യം ചോദിച്ചത് ഇഷ്ടപ്പെടാത്തതിനാല്‍ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 24 ന്യൂസ് മാധ്യമപ്രവര്‍ത്തകനായ അലക്‌സ് റാം മുഹമ്മദിനെയാണ് സുരേഷ് ഗോപി റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത്. Also Read ; കര്‍ഷകനാണ്… കള പറിക്കാന്‍ ഇറങ്ങിയതാ….ലൂസിഫര്‍ സിനിമാഡയലോഗുമായി പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വഖഫ് കിരാത പരാമര്‍ശത്തില്‍ ചോദ്യം ചോദിച്ചത് സുരേഷ് ഗോപിക്ക് ഇഷ്ടമായില്ല തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനെ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിച്ചുവരുത്തി ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സൗകര്യമില്ലെന്നും കാണിച്ചുതരാമെന്നും പറഞ്ഞു. വയനാട്ടിലെ എന്‍ഡിഎ […]

വഖഫില്‍ വിവാദ പരാമര്‍ശവുമായി സുരേഷ്‌ഗോപിയും, ബി ഗോപാലകൃഷ്ണനും

കല്‍പ്പറ്റ:വഖഫില്‍ വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി രംഗത്ത്. വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്നാണ് കേന്ദ്ര മന്ത്രി നടത്തിയ പരാമര്‍ശം. ആ ബോര്‍ഡിന്റെ പേര് താന്‍ പറയില്ലെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.അമിത് ഷായുടെ ഓഫീസില്‍ നിന്ന് അയച്ച ഒരു വീഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കണമെന്ന് വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തില്‍ സുരേഷ് ഗോപി വ്യക്തമാക്കി. Also Read; പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് പി പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ; വ്യാജപ്രചരണങ്ങളെ […]