എട്ട് മാസമുള്ള കുഞ്ഞ് തൊണ്ടയില്‍ അടപ്പു കുടുങ്ങി മരിച്ചു; ആദ്യ കുട്ടി മുലപ്പാല്‍ കുടുങ്ങി മരിച്ചിരുന്നു; അന്വേഷണം ആവശ്യപ്പെട്ട് പിതാവിന്റെ പരാതി

കോഴിക്കോട്: എട്ടുമാസം പ്രായമായ കുട്ടി തൊണ്ടയില്‍ അടപ്പ് കുടുങ്ങി മരിച്ചതില്‍ അസ്വാഭാവികതയെന്ന പരാതിയുമായി പിതാവ്. പൊക്കുന്ന് സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് കഴിഞ്ഞ രാത്രി മരിച്ചത്. ഇന്നലെ രാത്രി കുട്ടിയുടെ തൊണ്ടയില്‍ അടപ്പ് കുടുങ്ങിയപ്പോള്‍ കോട്ടപ്പറമ്പ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. Also Read;കേന്ദ്ര ഫണ്ട് വേണമെങ്കില്‍ എന്‍ഡിഎയില്‍ ചേരണമെന്ന് മോദി പറഞ്ഞെന്ന് വെളിപ്പെടുത്തി ഡിഎംകെ നിസാറിന്റെ ആദ്യത്തെ കുട്ടി രണ്ടുവര്‍ഷം മുമ്പ് […]

രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം; ഹരികുമാറും ശ്രീതുവും നിഗൂഢ മനസുള്ളവരെന്ന് പോലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് പോലീസ് പറയുന്നു. തൊട്ടടുത്തുള്ള മുറികളില്‍ കഴിയുമ്പോഴും വാട്‌സാപ്പ് വീഡിയോ കോളുകള്‍ വിളിക്കാറുണ്ട്. ശ്രീതു മത പഠന ക്ലാസുകളെടുത്തിരുന്നു. ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയായിരുന്നു ഹരികുമാറെന്നും ഈ പൂജാരിയെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഹരികുമാര്‍ പല സ്ത്രീ വിഷയങ്ങളിലും കുടുങ്ങിയപ്പോള്‍ രക്ഷിച്ചുവെന്നും അതിന് ശേഷമാണ് […]

ഇടുക്കിയില്‍ മുത്തശ്ശിയോടൊപ്പം കാണാതായ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി

നെടുങ്കണ്ടം :  ഇടുക്കി ഉടുമ്പന്‍ചോലയില്‍ നിന്നും മുത്തശ്ശിയോടൊപ്പം കാണാതായ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉടുമ്പന്‍ചോല പുത്തുപുരയ്ക്കല്‍ ചിഞ്ചു,സിജോ ദമ്പതികളുടെ രണ്ടുമാസം പ്രായമായ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ജാന്‍സിയേയും കുഞ്ഞിനേയും കാണാതാകുന്നത്. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ വീടിന് സമീപമുള്ള തോട്ടുവക്കത്ത് കുഞ്ഞിനേയും മുത്തശ്ശിയേയും കണ്ടെത്തുകയായിരുന്നു. Also Read ; എനിക്ക് ലഭിച്ച പുരസ്‌കാരത്തേക്കാള്‍ ബ്ലെസിയുടെ അധ്വാനത്തിന് അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ട് – പൃഥ്വിരാജ് […]

പാമ്പുകടിയേറ്റ് രണ്ട് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കൊണ്ടോട്ടി പുളിക്കലില്‍ രണ്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചു.പെരിന്തല്‍മണ്ണ തൂത സ്വദേശികളായ സുഹൈല്‍ – ജംഷിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഉമര്‍ ആണ് ഇന്നലെ പാമ്പുകടിയേറ്റു മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനടിയില്‍ പാമ്പ് കടിക്കുകയായിരുന്നു. Also Read; കേരളത്തിലെ ധനപ്രതിസന്ധിയ്ക്ക് മുഴുവന്‍ കാരണം കേന്ദ്രമല്ലെന്ന് വി ഡി സതീശന്‍ കുട്ടി കരയുന്നത് കേട്ട് ഓടിയെത്തിയ രക്ഷിതാക്കള്‍ കാലില്‍ പാമ്പ് കടിയേറ്റ പാട് കണ്ടു. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

പിതൃസഹോദന്റെ കാറിനടിയില്‍പെട്ട ഒന്നരവയസുകാരന് ദാരുണാന്ത്യം

ഉപ്പള: വീട്ടുമുറ്റത്ത് പിതൃസഹോദരന്‍ മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. ഞായറാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. സോങ്കാല്‍ കൊടങ്ക റോഡിന് സമീപത്തെ നിസാറിന്റെയും തസ്രീഫയുടേയും മകന്‍ അബ്ദുല്‍ ജാഷിറാണ് മരിച്ചത്. ബന്ധുക്കള്‍ നോക്കി നില്‍ക്കേയാണ് കുഞ്ഞ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുഖത്തും തലയ്ക്കും പരിക്കേറ്റ കുട്ടിയെ സമീപത്തെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മഞ്ചേശ്വരം പോലിസ് കാറോടിച്ചയാള്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. Also Read; രാജ്ഭവനിലെ റബ്ബര്‍ സ്റ്റാംമ്പ് അല്ല; ഗവര്‍ണര്‍ […]