November 21, 2024

ഹസീനക്ക് രാജ്യംവിടാന്‍ കിട്ടിയത് വെറും 45 മിനിറ്റ്; അധിക വസ്ത്രങ്ങള്‍ പോലും എടുക്കാന്‍ സാധിച്ചില്ലെന്ന് റിപ്പോര്‍ട്ട്

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടാന്‍ വെറും 45 മിനിറ്റ് മാത്രമാണ് സൈന്യം നല്‍കിയതെന്ന് റിപ്പോര്‍ട്ട്. ആഗസ്റ്റ് അഞ്ചിന് ഇന്ത്യയിലേക്ക് മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് ജെറ്റില്‍ പുറപ്പെട്ട ഹസീന ഡല്‍ഹിക്ക് സമീപമുള്ള ഹിന്‍ഡണ്‍ എയര്‍ബേസിലാണ് ഇറങ്ങിയത്. തന്റെ സഹോദരിയായ ഷെയ്ഖ് രെഹാനക്കും അടുത്ത സഹായികള്‍ക്കുമൊപ്പമാണ് ഹസീന ഇന്ത്യയിലെത്തിയത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജിവച്ച ഹസീനക്കും സംഘത്തിനും അധിക വസ്ത്രങ്ങള്‍ പോലും എടുക്കാന്‍ സാധിക്കാതെയാണ് രാജ്യം വിടേണ്ടി വന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയുടെ പ്രോട്ടോക്കോള്‍ ഓഫീസിലെ അംഗങ്ങളാണ് സംഘത്തിനുളള […]

തൊഴില്‍ സംവരണത്തിനെതിരേ ബംഗ്ലാദേശിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭം വിജയത്തിലേക്ക്

ധാക്ക: ബംഗ്ലാദേശില്‍ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍മേഖലയിലെ തൊഴില്‍ സംവരണത്തിനെതിരേ നടത്തിയ പ്രക്ഷോഭം വിജയത്തിലേക്ക്. സര്‍ക്കാര്‍സര്‍വീസില്‍ നിലനിന്നിരുന്ന ക്വാട്ടസമ്പ്രദായം ബംഗ്ലാദേശ് സുപ്രീംകോടതി ഞായറാഴ്ച പിന്‍വലിച്ചു. ഇതോടെ, 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സംവരണമാണ് സുപ്രീംകോടതി അഞ്ചായി കുറച്ചത്. 17 കോടിയോളം ജനസംഖ്യയുള്ള ബംഗ്ലാദേശില്‍ 3.2 കോടി യുവാക്കളാണ് തൊഴില്‍രഹിതര്‍. Also Read;ഫ്രൈഡേ ദി 13തിലൂടെ ശ്രദ്ധേയനായ വിറ്റ്നി റിഡ്ബെക്ക് അന്തരിച്ചു 2018-ല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച സമ്പ്രദായം പുനരവതരിപ്പിച്ചതിന് പിന്നാലെയാണ് രാജ്യത്തെ വിദ്യാര്‍ഥികള്‍ ഓന്നടങ്കം പ്രക്ഷോഭത്തിനിറങ്ങിയത്. പ്രധാന […]

ഇന്ത്യക്കും ബംഗ്ലാദേശിനുമിടയില്‍ പുതിയ ബസ്, ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യക്കും ബംഗ്ലാദേശിനുമിടയില്‍ പുതിയ ട്രെയിന്‍, ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ചു. കൊല്‍ക്കത്തക്കും രാജഷാഹിക്കും ഇടയിലാണ് ട്രെയിന്‍ സര്‍വീസ്. ചിറ്റഗോങ്ങിനും കൊല്‍ക്കത്തക്കും ഇടിയിലാണ് ബസ് സര്‍വീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും തമ്മിലുള്ള യോഗത്തിനൊടുവിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. Also Read ;മലപ്പുറം സീറ്റ് പ്രതിസന്ധി: മന്ത്രി വി ശിവന്‍കുട്ടിയുടെ വാദങ്ങളെ പൊളിച്ച് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ കണക്ക് പുതുതായി പ്രഖ്യാപിച്ച ട്രെയിന്‍ ഉടന്‍ തന്നെ സര്‍വീസ് തുടങ്ങും. ബംഗ്ലാദേശില്‍ നിന്നുള്ള ഗുഡ്‌സ് ട്രെയിനിന്റെ പരീക്ഷണ ഓട്ടവും […]

ബംഗ്ലാദേശില്‍ അഞ്ചാമതും പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന

  ധാക്ക: ബംഗ്ലാദേശില്‍ അഞ്ചാമതും പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന. അവാമി ലീഗില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് ഷെയ്ഖ് ഹസീനയുടെ വിജയം. എന്നാല്‍ പ്രധാന പ്രതിപക്ഷമായ ബിഎന്‍പിയുടെ ബഹിഷ്‌കരണവും, വ്യാപകമായ അക്രമങ്ങളും കാരണം വലിയ നാണക്കേടുണ്ടാക്കിയ തെരഞ്ഞെടുപ്പ് കൂടിയാണിത്. ആകെയുള്ള 300 പാര്‍ലമെന്റ് സീറ്റില്‍ ഹസീനയുടെ അവാമി ലീഗ് 223 എണ്ണത്തില്‍ വിജയിച്ചു. Also Read ; പിണറായി വിജയനെകുറിച്ചുള്ള സ്തുതിഗീതത്തെ തള്ളാതെ ഇ.പി ജയരാജന്‍ ബംഗ്ലാദേശ് സുപ്രീം പാര്‍ട്ടിയുടെ നിസാമുദീന്‍ ലഷ്‌കറാണ് ഷെയ്ഖ് ഹസീനയ്ക്കെതിരെ ഗോപാല്‍ഗഞ്ചില്‍ മത്സരിച്ചത്. […]

ന്യൂസിലാന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മഴമൂലം വൈകുന്നു

മിര്‍പൂര്‍: ന്യൂസിലാന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റിന്റെ ആദ്യ ദിനം മത്സരം ആവേശകരമായിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം മഴമൂലം വൈകുന്നു.രാവിലെ 9.30നും സ്റ്റേഡിയത്തില്‍ കനത്ത മഴ തുടരുന്നതിനാല്‍ രണ്ടാം ദിവസവും മത്സരം ഇനിയും വൈകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് വെറും 172 റണ്‍സില്‍ ഓള്‍ ഔട്ടായി. മുഷ്ഫിക്കര്‍ റഹീമിന്റെ 35ഉം ഷഹദാത്ത് ഹൊസൈന്റെ 31ഉം മാത്രമാണ് ബംഗ്ലാദേശ് ഇന്നിംഗ്‌സിലെ ഭേദപ്പെട്ട പ്രകടനങ്ങള്‍. ഫീല്‍ഡ് തടസപ്പെടുത്തിയതിന് മുഷ്ഫിക്കര്‍ അപൂര്‍വ്വ ഔട്ടിന് […]

ബംഗ്ലാദേശിനെ അനായാസം കീഴടക്കി ഓസ്‌ട്രേലിയ

പൂനെ: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഓസ്‌ട്രേലിയ. ലോകകപ്പിലെ ഓസ്‌ട്രേലിയയുടെ തുടര്‍ച്ചയായ ഏഴാം വിജയമാണിത്. മികച്ച ലക്ഷ്യം മുന്നോട്ട് വെച്ചിട്ടും ബൗളിംഗ് മോശമായതാണ് ബംഗ്ലാദേശിന് തിരിച്ചടിയായതാണ് 307 റണ്‍സ് വിജയലക്ഷത്തില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 44.4 ഓവറില്‍ ഓസീസ് മറികടന്നത്. 177 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മിച്ചല്‍ മാര്‍ഷാണ് ഓസ്‌ട്രേലിയക്ക് അനായാസ ജയം ഒരുക്കിയത്. ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിംഗ് ആണ് തിരഞ്ഞെടുത്തത്. ഓസീസ് പേസ് നിരയെ നാലുംപാടും പായിച്ച് ബംഗ്ലാദേശ് ബാറ്റര്‍മാര്‍ അമ്പരപ്പിച്ചുക്കൊണ്ട് ആദ്യ […]

ബംഗ്ലാദേശിലേക്ക് ട്രെയിനില്‍ പോകാം; അഗര്‍ത്തല അഖൗറ പാത ഉദ്ഘാടനം ചെയ്തു

അഗര്‍ത്തല: അഗര്‍ത്തല-അഖൗറ ക്രോസ് ബോര്‍ഡര്‍ റെയില്‍ ലിങ്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേര്‍ന്ന് നിര്‍വഹിച്ചു. ഇരു നേതാക്കളും ഓണ്‍ലൈന്‍ മുഖേനെയായിരുന്നു ഉദ്ഘാടന ചടങ്ങിനെത്തിയത്. ഖുല്‍ന-മോംഗ്ല പോര്‍ട്ട് റെയില്‍ ലൈനും ബംഗ്ലാദേശിലെ റാംപലിലുള്ള മൈത്രീ സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്ലാന്റും ഉദ്ഘാടനം ചെയ്തു. അഗര്‍ത്തലയില്‍ നിന്ന് ധാക്ക വഴി കൊല്‍ക്കത്തയിലേക്കാണ് റെയില്‍ പാത. പാതകടന്ന് പോകുന്ന 15 കിലോമീറ്റര്‍ ഭാഗം ഇന്ത്യയിലാണുള്ളത്. ഒരു വലിയ പാലവും മൂന്ന് ചെറിയ പാലങ്ങളും പാതയിലുള്‍പ്പെടുന്നുണ്ട്. […]