• India

വിവാഹസല്‍ക്കാരത്തില്‍ രസഗുള തീര്‍ന്നെന്ന് പറഞ്ഞതിന് കൂട്ടയടി

ആഗ്ര: വിവാഹ സല്‍ക്കാര ചടങ്ങില്‍ ആവശ്യത്തിന് രസഗുള ഇല്ലാത്തതിനെ തുടര്‍ന്ന് കൂട്ടയടി. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. പാതിരാത്രിയുണ്ടായ അടിപിടിയില്‍ ആറുപേര്‍ക്കാണ് പരിക്കേറ്റത്. രസഗുളയെ ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെയാണ് കൂട്ടയടിയുണ്ടായത്. ആഗ്ര സ്വദേശിയായ ബ്രിജ്ജന്‍ ഖുഷ്വാഹ എന്നയാളുടെ വീട്ടില്‍ നടന്ന ചടങ്ങിനിടെ രസഗുള തീര്‍ന്നുവെന്ന് ഒരാള്‍ പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് ഷംസാബാദ് പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ അനില്‍ ശര്‍മ്മ പറഞ്ഞു. Also Read; വന്ദേ ഭാരത് എത്തി, ഇനി കെ റെയിലിന് ജീവന്‍ […]

വിദ്യാര്‍ത്ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ച അധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു

മലപ്പുറം: സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ക്ലാസിലെ പെണ്‍കുട്ടികള്‍ക്കൊപ്പം നിന്ന് സംസാരിക്കുന്നതിനിടെ അധ്യാപകന്‍ മൊബൈലില്‍ ഫോട്ടോയെടുത്ത ശേഷം മോശമായി സംസാരിച്ചുവെന്നും വടികൊണ്ട് പലതവണ തല്ലിയെന്നുമാണ് പരാതി. ഐപിസി 341, ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. ദേഹമാസകലം പരിക്കേറ്റ വിദ്യാര്‍ത്ഥി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മലപ്പുറം ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ സുബൈറിനെതിരെയാണ് […]