ബെല്ലാരിയില്‍ കോടികളുടെ സ്വര്‍ണ പണ വേട്ട

ബെംഗളൂരു: ബെല്ലാരിയില്‍ വന്‍ സ്വര്‍ണ പണ വേട്ട. 1.9 കോടി വില മതിക്കുന്ന സ്വര്‍ണവും പണവുമാണ് പിടിച്ചെടുത്തത്. 5.6 കോടി രൂപയും 3 കിലോ സ്വര്‍ണവും 103 കിലോ വെളളിയും പിടിച്ചെടുത്തു. കാംബാലി ബസാര്‍ എന്നയിടത്തുള്ള സ്വര്‍ണ വ്യാപാരിയായ നരേഷ് സോണി എന്നയാളുടെ വീട്ടില്‍ ആണ് റെയ്ഡ് നടത്തിയത്. ബ്രൂസ്‌പേട്ട് എന്ന സ്ഥലത്തെ ഇയാളുടെ വീട്ടിലാണ് ഇത്രയധികം പണവും സ്വര്‍ണവും വെള്ളിയും സൂക്ഷിച്ചിരുന്നത്. ഇത് എന്തിന് വേണ്ടി സൂക്ഷിച്ച പണമാണെന്ന് വ്യക്തമാക്കാനോ കണക്ക് കാണിക്കാനോ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല. […]