November 21, 2024

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നു ; പ്രക്ഷോഭത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 560 പേര്‍

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് പലായനം ചെയ്തതിന് പിന്നാലെയുണ്ടായ അക്രമങ്ങളില്‍ ഇതുവരെ കെല്ലപ്പെട്ടത് 232 പേരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കണക്കാണിതെന്നാണ് ബംഗ്ലാദേശ് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ജൂലൈ 16 മുതല്‍ ഓഗസ്റ്റ് 4 വരെ നടന്ന സംവരണ വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 328 ആയി. ഇതോടെ രാജ്യത്ത് കലാപത്തില്‍ കഴിഞ്ഞ 23 ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 560 […]

ഹിന്ദുക്കളുടേയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടേയും സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു ; മുഹമ്മദ് യൂനുസിന് ആശംസയറിയിച്ച് നരേന്ദ്രമോദി

ഡല്‍ഹി: വ്യാഴാഴ്ച അധികാരത്തിലേറിയ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസിന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പ്രതിസന്ധികളെല്ലാം മാറി ബംഗ്ലാദേശ് സാധാരണ നിലയിലേക്ക് വേഗം എത്തുമെന്നും രാജ്യത്തെ ഹിന്ദുക്കളുടേയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടേയും സുരക്ഷയും സംരക്ഷണവും ഉറപ്പ് നല്‍കുമെന്ന്് പ്രതീക്ഷിക്കുന്നതായും പ്രധാന മന്ത്രി പറഞ്ഞു. ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്. Also Read ; ബുദ്ധദേബ് ഭട്ടാചാര്യയുടെ മൃതശരീരം ഇന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കൈമാറും ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ ഇന്നലെയാണ് മുഹമ്മദ് […]

ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മുഹമ്മദ് യൂനുസ് പാരിസില്‍ നിന്ന് ധാക്കയിലേക്ക് തിരിച്ചു

ധാക്ക: ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.നിലവില്‍ ചികിത്സയുമായി ബന്ധപ്പെട്ട് യൂനുസ് പാരിസിലായിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞ ചടങ്ങിനായി അദ്ദേഹം ധാക്കയിലേക്ക് തിരിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 8 മണിക്കാണ് ഇടക്കാല സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുകയെന്ന് സൈനിക മേധാവി ജനറല്‍ വാഖര്‍ ഉസ് സമാന്‍ അറിയിച്ചിരുന്നു. Also Read ; പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു ‘ഞാന്‍ എന്റെ നാട്ടിലേക്ക് മടങ്ങുകയാണ്. അവിടെ എന്താണ് സംഭവിക്കുന്നതെന്നും നേരിടുന്ന പ്രശ്നത്തില്‍ നിന്ന് […]

മുഹമ്മദ് യൂനുസ് ബംഗ്ലാദേശ് പ്രധാനമന്ത്രിയാകും ; വിദ്യാര്‍ത്ഥി നേതാക്കളുടെ ആവശ്യം അംഗീകരിച്ച് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍

ധാക്ക: ബംഗ്ലാദേശിലെ പ്രക്ഷോഭത്തിന് പിന്നാലെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യം അംഗീകരിച്ച് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍. നിര്‍ണായകമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ മുഹമ്മദ് യൂനുസിനെ തിരഞ്ഞെടുത്തത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. യൂനസിന്റെ നേതൃത്വത്തില്‍ ഉടന്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും ഇടക്കാല സര്‍ക്കാരില്‍ ഉള്‍പ്പെടുത്താന്‍ 10-14 പ്രമുഖരുടെ പേരു വിവരങ്ങള്‍ അടങ്ങിയ പട്ടിക നല്‍കിയതായും വിദ്യാര്‍ത്ഥി നേതാക്കള്‍ പറഞ്ഞു. ദശലക്ഷക്കണക്കിന് […]

ബംഗ്ലാദേശ് പ്രക്ഷോഭം ; സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. ചൊവ്വാഴ്ച രാവിലെ യോഗം നടക്കുമെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നത്.വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സ്ഥിതിഗതികള്‍ വിശദീകരിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. Also Read ; ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കും ; നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് മുഖ്യ ഉപദേശകനാകും ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് പ്രകാരം തിങ്കളാഴ്ച ബംഗ്ലാദേശിലെ പ്രതിഷേധത്തില്‍ 135 പേരാണ് കൊല്ലപ്പെട്ടത്. പ്രകടനക്കാരും അവാമി ലീഗ് അംഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്നുണ്ടായ പോലീസ് വെടിവയ്പ്പില്‍ 98 പേരോളം […]

ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കും ; നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് മുഖ്യ ഉപദേശകനാകും

ധാക്ക: ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ച് പ്രസിഡന്റ് മുഹമ്മദ് ഹബുദ്ദീന്‍. ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള പുതിയ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ കോര്‍ഡിനേറ്റര്‍മാര്‍. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇവര്‍ ഇക്കാര്യം ഉന്നയിച്ചത്. Also Read ; ശസ്ത്രക്രിയക്കിടെ മുതുകിലെ മുറിവില്‍ കയ്യുറ കൂട്ടിത്തുന്നി; തിരുവനന്തപുരം ജനറല്‍ ആശുപത്രിക്കെതിരെ പരാതി അതേസമയം, ബംഗ്ലാദേശ് സൈനിക മേധാവി വക്കര്‍-ഉസ്-സമാന്‍ ഇന്ന് […]

VIDEO:ഷെയ്ഖ് ഹസീന ഇന്ത്യയില്‍; ബംഗ്ലാദേശില്‍ ഇനി പട്ടാള ഭരണം, ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനൊരുക്കി സൈനിക മേധാവി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള സൈനിക വിമാനം ഇന്ത്യയിലെത്തി. തിങ്കളാഴ്ച വൈകുന്നേരം 5.35നാണ് ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തത്. വ്യോമസേന ഉദ്യോഗസ്ഥര്‍ ഹസീനയെ സ്വീകരിച്ചു. അവര്‍ ഉടന്‍ ലണ്ടനിലേക്ക് തിരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശില്‍ പ്രക്ഷോഭം രൂക്ഷമായതിന് പിന്നാലെ സഹോദരിക്കൊപ്പമാണ് 76കാരിയായ ഹസീന രാജ്യം വിട്ടത്. ഭരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതോടെ ബംഗ്ലാദേശില്‍ ഇനി സൈനിക ഭരണം. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിനെ സലിമുള്ള […]

ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭം ; മരണപ്പെട്ടവരുടെ എണ്ണം 105 ആയി, രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു

ധാക്ക: ബംഗ്ലാദേശിലെ സര്‍ക്കാര്‍ജോലി സംവരണത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 105 ആയി.1971 ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സര്‍ക്കാര്‍ ജോലിയിലെ സംവരണം പുനഃരാരംഭിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. Also Read ; കണ്ണൂര്‍ ട്രെയിനില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യാത്രക്കാരന് കുത്തേറ്റു പ്രക്ഷേഭത്തിന് പിന്നാലെ പ്രക്ഷോഭകരെ നിയന്ത്രിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടതോടെയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ സൈന്യത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.കൂടാതെ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു. തലസ്ഥാന നഗരമായ ധാക്കയില്‍ […]