• India

ബില്‍ക്കിസ് ബാനു കേസ് പ്രതികളുടെ ശിക്ഷായിളവ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ ശിക്ഷായിളവ് റദ്ദാക്കി സുപ്രീംകോടതി. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്നും വിചാരണ നടന്ന മഹാരാഷ്ട്രയിലെ സര്‍ക്കാരിനാണ് അവകാശമെന്നും കോടതി വ്യക്തമാക്കി. ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജി പരിഗണിച്ചാണ് 11 പ്രതികളും വീണ്ടും ജയിലിലേക്ക് മടങ്ങണമെന്ന സുപ്രീംകോടതി വിധി വന്നത്. പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കിയ വിധി റദ്ദാക്കേണ്ടതാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് സര്‍ക്കാര്‍ ഇല്ലാത്ത അധികാരം വിനിയോഗിക്കുന്നുവെന്ന് രൂക്ഷവിമര്‍ശനത്തോടെയാണ് സുപ്രീംകോടതിയുടെ വിധി വന്നിരിക്കുന്നത്. ഗുജറാത്ത് കലാപകാലത്തായിരുന്നു […]