October 25, 2025

ഹാപ്പി ബര്‍ത്ത്‌ഡേ നരേന്ദ്ര; മോദിക്ക് പിറന്നാള്‍ ആശംസകളുമായി ട്രംപ്

വാഷിങ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ ഡോണാള്‍ഡ് ട്രംപ് മോദിക്ക് ഫോണിലൂടെ ആശംസകള്‍ അറിയിച്ചു. ഫോണില്‍ വിളിച്ച് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതായി ട്രംപ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു. ജൂണ്‍ 16ന് ശേഷം ആദ്യമായാണ് ഇരുവരും ഫോണില്‍ സംസാരിക്കുന്നത്. ‘എന്റെ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇപ്പോള്‍ ഒരു മികച്ച ഫോണ്‍ സംഭാഷണം നടത്തി. ഞാന്‍ അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു. അദ്ദേഹം വളരെ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. നരേന്ദ്രാ, റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ […]