ജനന രജിസ്‌ട്രേഷനില്‍ ഇനി മാതാപിതാക്കളുടെ മതവും രേഖപ്പെടുത്തണം

ന്യൂഡല്‍ഹി: ജനന രജിസ്‌ട്രേഷനില്‍ ഇനിമുതല്‍ കുട്ടിയുടെ പിതാവിന്റെയും മാതാവിന്റെയും മതം രേഖപ്പെടുത്തേണ്ടി വരും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കരട് ചട്ടങ്ങളിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇതുവരെ, കുടുംബത്തിന്റെ മതം മാത്രം രേഖപ്പെടുത്തിയാല്‍ മതിയായിരുന്നു. ജനന, മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) നിയമം, 2023 കഴിഞ്ഞ ആഗസ്റ്റ് 11നാണ് പാര്‍ലമെന്റ് പാസാക്കിയത്. സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകാരം നല്‍കി വിജ്ഞാപനം ചെയ്യുമ്പോഴാണ് നിയമം നടപ്പാവുക. കുട്ടിയുടെ മതത്തിനൊപ്പം പിതാവിന്റെയും മാതാവിന്റെയും മതം രേഖപ്പെടുത്താനുള്ള പ്രത്യേക കോളം നിര്‍ദിഷ്ട ഫോറം നമ്പര്‍ ഒന്നില്‍ […]