December 1, 2025

മകളുമായി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ അമ്മയെ പാമ്പ് കടിച്ചു

പാലക്കാട്: മകളുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവതിയെ പാമ്പ് കടിച്ചു. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി 36 വയസ്സുള്ള ഗായത്രിയെയാണ് പാമ്പ് കടിച്ചത്. മകളുടെ ചികിത്സയ്ക്കായാണ് യുവതി ആശുപത്രിയിലെത്തിയിരുന്നത്.യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിക്കെതിരെ യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം