പാലക്കാട് കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന് എം വി ഗോവിന്ദന്
പാലക്കാട്: പാലക്കാട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ഡോ സരിന്റെയും ഷാനിബിന്റെയും അഭിപ്രായം ശരിയായിരുന്നുവെന്നാണ് പാലക്കാട്ടെ പുതിയ സംഭവ വികാസങ്ങള്‍ കാണിക്കുന്നതെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ എംവി ഗോവിന്ദന് പറയുന്നു. പാലക്കാട് ഡിസിസി തീരുമാനം മറികടന്നാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നത്, ഇതോടെ ബിജെപിയുമായുള്ള കോണ്‍ഗ്രസിന്റെ ഡീല്‍ വ്യക്തമായി. ഡിസിസിയുടെ ലിസ്റ്റില്‍ ഇല്ലാതിരുന്നയാളെ സതീശനും കൂട്ടരും അണികള്‍ക്ക് മേല്‍ അടിച്ചേല്പിച്ചുവെന്നും മുരളീധരന് നിയമസഭയിലെത്തുന്നതിനെ സതീശന് ഭയക്കുന്നുവെന്നും ലേഖനത്തിലുണ്ട്. Also Read; പി സരിന്റെ ചിഹ്നം […]