December 1, 2025

വയനാടിനോടുള്ള കേന്ദ്ര നടപടി കേരളത്തോടുള്ള അമര്‍ഷമാണ്, പ്രതിഷേധം ശക്തമാക്കും : എം വി ഗോവിന്ദന്‍

പാലക്കാട് : വയനാട് പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കാത്തതിലുള്ള പ്രതിഷേധം വരുന്ന ദിവസങ്ങളില്‍ ശക്തമായി ഉയരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് പുനരധിവാസത്തിനായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് അകത്തും പുറത്തുമുളള ആളുകള്‍ സഹായ വാഗ്ധാനങ്ങള്‍ ചെയ്തിട്ടുണ്ട്. ലോക മാതൃകയില്‍ പുനരധിവാസം ചെയ്യും. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തോടുള്ള കേന്ദ്രത്തിന്റെ അമര്‍ഷമാണ്. വയനാട് ദുരന്തത്തെ ഏത് കാറ്റഗറിയില്‍ […]

‘കോണ്‍ഗ്രസ് വര്‍ഗീയതയുടെ ആടയാഭരണം അണിയുന്നു,നാല് വോട്ടിന് അവസരവാദ നിലപാടെടുക്കുന്നു’ : മുഖ്യമന്ത്രി

തൃശ്ശൂര്‍: കോണ്‍ഗ്രസിനെയും ബിജെപിയെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് വോട്ടിന് വേണ്ടി അവസരവാദ നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കൂടാതെ കോണ്‍ഗ്രസ് നേതാക്കളെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ ഒരു നേതാവ് ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്കു വെച്ചുവെന്നും, മറ്റൊരു നേതാവ് ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കിയെന്നും മുഖ്യമന്ത്രി പരസ്യമായി പറഞ്ഞു. കേരളം വര്‍ഗീയതയില്ലാത്ത നാടല്ല, വര്‍ഗീയ സംഘര്‍ഷമില്ലാത്ത നാടാണ്. വര്‍ഗീയ ശക്തികള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കാത്ത നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. […]

വയനാട് ദുരന്തം; കേരളത്തിന് അടിയന്തര സഹായം വേണം,നിയമസഭ ഏകകണ്‌ഠേന പ്രമേയം പാസാക്കി

തിരുവനന്തപുരം: വയനാട് മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന് കേന്ദ്ര സഹായം ലഭ്യമാക്കാന്‍ ചട്ടം 275 പ്രകാരമുള്ള പ്രമേയം നിയമസഭ ഏകകണ്‌ഠേന പാസാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷാണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. 2024 ജൂലായ് 30 നാണ് മേപ്പാടി പഞ്ചായത്തില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളെ ഗുരുതരമായി ബാധിച്ച ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായത്. രാജ്യത്തെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിലാണ് ഈ ദുരന്തം രേഖപ്പെടുത്തപ്പെട്ടത്. സമാനതകളില്ലാത്ത ദുരന്തത്തിനു ശേഷം […]

കേരളത്തില്‍ നിന്നും ബിജെപിയില്‍ അംഗത്വമെടുക്കുന്ന മൂന്നാമത്തെ മുന്‍ ഡിജിപി

കോഴിക്കോട്: മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ബിജെപി പ്രവേശനത്തോടെ ബിജെപിയില്‍ ചേരുന്ന ഡിജിപിമാരുടെ എണ്ണം മൂന്നായി മാറിയിരിക്കുകയാണ്.മുന്‍ ഡി.ജി.പിമാരായ ടി.പി.സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവരാണ് ഇതിനുമുന്‍പ് ബി.ജെ.പിയില്‍ ചേര്‍ന്ന കേരളാ പോലീസ് മേധാവികള്‍. Also Read ; മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു ; സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അംഗത്വം നല്‍കി 2017ലാണ് ടി.പി.സെന്‍കുമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. അന്ന് ബിജെപി പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനാണ് സെന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. പാര്‍ട്ടി പ്രവേശനത്തിനു പിന്നാലെ കുട്ടനാട് […]

പുതിയ പാര്‍ലമെന്റ് മന്ദിരം ചോര്‍ന്നൊലിക്കുന്നു ; ബിജെപിയുടെ പുതിയ ഡിസൈനാണോയെന്ന് പരിഹസിച്ച് പ്രതിപക്ഷം

ഡല്‍ഹി : ശതകോടികള്‍ ചെലവാക്കി നിര്‍മിച്ച പുതിയ പാര്‍ലമെന്റ് കെട്ടിടം ചോര്‍ന്നൊലിക്കുന്ന സാഹചര്യത്തില്‍ ബിജെപിക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ഡല്‍ഹിയില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ലോബി ചോര്‍ന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.പണി പൂര്‍ത്തിയായി ഒരു വര്‍ഷം മാത്രമായ കെട്ടിടമാണ് ചോര്‍ന്നൊലിക്കുന്നത്. നേരത്തെ അയോധ്യയില്‍ പുതുതായി പണിത രാമക്ഷേത്രം ചോര്‍ന്നൊലിക്കുന്നതും വാര്‍ത്തയായിരുന്നു. Also Read ; വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍: കാണാതായ റിട്ട.അധ്യാപകന്റെ മൃതദേഹം കണ്ടെത്തി അതേസമയം സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് […]