തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ ബോംബ് ഭീഷണി;ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലടക്കം പരിശോധന

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ ബോംബ് ഭീഷണി. തിരുവനന്തപുരത്തെ ഹില്‍ട്ടണ്‍ ഹോട്ടലിലും ആക്കുളത്തെ ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലുമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശമെത്തിയ വിവരം ഹോട്ടല്‍ അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടു ഹോട്ടലുകളിലും ബോംബ് സ്‌ക്വാഡ് എത്തി. ഹോട്ടലുകളില്‍ പോലീസ് പരിശോധന നടത്തുകയാണ്. സന്ദേശമെത്തിയത് എവിടെനിന്നാണെന്ന കാര്യമടക്കം പോലീസ് അന്വേഷിച്ചുവരുകയാണ്. Also Read; കശ്മീരില്‍ 5 വീടുകള്‍ തകര്‍ത്തു; തീവ്രവാദികള്‍ക്കെതിരായ നടപടി ശക്തമാക്കി അധികൃതര്‍

തലസ്ഥാനത്ത് ബോംബ് ഭീഷണി; യാക്കൂബ് മേമന്റെ പേരില്‍ ഇ-മെയില്‍ സന്ദേശം

തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടല്‍ ഫോര്‍ട്ട് മാനറില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. മനുഷ്യ ബോംബ് 2.30-ന് സ്‌ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം. ഇതേത്തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്. Also Read; രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍, മറ്റുപലരും യോഗ്യര്‍: ജി സുകുമാരന്‍ നായര്‍ മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ പേരിലാണ് ഇ-മെയില്‍ സന്ദേശമെത്തിയത്. മാധ്യമ സ്ഥാപനങ്ങളിലുള്‍പ്പെടെ രാവിലെയോടെയാണ് ഈ സന്ദേശമെത്തിയത്. ഹോട്ടലിലെ അതിഥികളുടെ വിവരങ്ങളും പരിശോധിച്ചുവരികയാണ്. ഫയര്‍ഫോഴ്‌സ് സംഘവും ഹോട്ടല്‍ മാനറിലെത്തിയിട്ടുണ്ട്. തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലാണ് […]