സെയ്ഫ് അലിഖാനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം ; പ്രതി പോലീസ് പിടിയില്‍

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് മുംബൈയിലെ ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ടമെന്റില്‍ അതിക്രമിച്ച് കയറിയ ഇയാള്‍ നടനെ ആക്രമിച്ചത്.ആക്രമണത്തില്‍ നട്ടെല്ലില്‍ കുത്തിയ കത്തിയുടെ ഒരു ഭാഗം കുടുങ്ങിയ നിലയിലാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴുത്തിലുള്‍പ്പെടെ ആറ് കുത്തേറ്റ സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ പ്രതിയെ പിടിക്കാന്‍ മുംബൈ […]