October 16, 2025

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു; അരുന്ധതി റോയിയുടെ 25 പുസ്തകങ്ങള്‍ ജമ്മുകശ്മീരില്‍ നിരോധിച്ചു

ന്യൂഡല്‍ഹി: അരുന്ധതി റോയിയുടെ 25 പുസ്തകങ്ങള്‍ ജമ്മുകശ്മീരില്‍ നിരോധിച്ചു. രാജ്യത്തിന്റെ അഖണ്ഡതക്ക് എതിരെന്നും വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് പുസ്‌കതകങ്ങള്‍ നിരോധിച്ചിരിക്കുന്നത്. എ ജി നൂറാനിയുടെയും പുസ്തകങ്ങള്‍ നിരോധിച്ചിട്ടുണ്ട്. Also Read: അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജയായ ആറ് വയസുകാരിക്ക് വംശീയാധിക്ഷേപം അരുന്ധതി റോയിയുടെ ആസാദി, എ ജി നൂറാനിയുടെ ദ കശ്മീര്‍ ഡിസ്പ്യൂട്ട് 1947- 2012 തുടങ്ങിയ പുസ്തകങ്ങളാണ് നിരോധിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 98 പ്രകാരമാണ് നടപടി. ഈ പുസ്തകങ്ങള്‍ വിദ്വേഷപരമായ ഉള്ളടക്കം […]

‘ഇന്ത്യ’യുള്ള എസ് സിഇആര്‍ടി പുസ്തകങ്ങള്‍ സ്വന്തം നിലയ്ക്ക് ഇറക്കാന്‍ സാധ്യത തേടി കേരളം

തിരുവനന്തപുരം: ഇന്ത്യ ഒഴിവാക്കി ഭാരതമാക്കി മാറ്റുന്ന എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ പഠിപ്പാക്കാതിരിക്കാനുള്ള സാധ്യതകള്‍ തേടി കേരളം. എസ് സി ഇ ആര്‍ടിയുടെ പാഠപുസ്തകങ്ങളില്‍ ഇന്ത്യയെന്ന പേര് നിലനിര്‍ത്തി സ്വന്തം നിലയ്ക്ക് പുസ്തകം ഇറക്കുന്നതിനെ കുറിച്ചാണ് പരിശോധന. ഇതിനുളള സാധ്യതകള്‍ സംസ്ഥാനം തേടുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയലക്ഷ്യം വെച്ചുള്ള നീക്കമെന്ന നിലയില്‍ കേരളം പേര് മാറ്റത്തെ ശക്തമായി എതിര്‍ക്കും. സാമൂഹികപാഠപുസ്തകങ്ങളില്‍ സമൂലമാറ്റം ലക്ഷ്യവെച്ചാണ് ചരിത്രകാരന്‍ സിഐ ഐസക് അധ്യക്ഷനായ ഏഴംഗസമിതിയെ എന്‍സിഇആര്‍ടി നിയോഗിച്ചത്. പാഠഭാഗങ്ങളിലെ മാറ്റമടക്കം സമിതി […]