‘അഹിന്ദുക്കളായ ജീവനക്കാര്‍ ഇനി തിരുപ്പതി ദേവസ്ഥാനത്തിന്റെ ഓഫീസുകളില്‍ വേണ്ട ‘; വിവാദ പരാമര്‍ശവുമായി ചെയര്‍മാന്‍ ബി ആര്‍ നായിഡു
ബംഗളൂരു: തിരുപ്പതി ക്ഷേത്രം ഹിന്ദു ക്ഷേത്രമാണെന്നും ഇവിടെ അഹിന്ദുക്കളായ ജീവനക്കാര്‍ ജോലിക്ക് വരേണ്ടെന്ന വിവാദ പരാമര്‍ശവുമായി തിരുപ്പതി തിരുമല ദേവസ്ഥാനം ചെയര്‍മാര്‍. തിരുപ്പതി ദേവസ്ഥാനത്തിന്റെ ഓഫീസുകളില്‍ വേണ്ടെന്നാണ് ദേവസ്ഥാനം ചെയര്‍മാന്റെ പരാമര്‍ശം. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടിടിഡി ചെയര്‍മാന്‍ ബി ആര്‍ നായിഡു വിവാദ പരാമര്‍ശം നടത്തിയത്. കഴിഞ്ഞയാഴ്ചയാണ് ബി ആര്‍ നായിഡു ചെയര്‍മാനായ പുതിയ ട്രസ്റ്റിനെ തിരുപ്പതി ദേവസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നായിഡു സര്‍ക്കാര്‍ നിയമിച്ചത്. Also Read; ഡൊണാള്‍ഡ് ട്രംപ് – കമല ഹാരിസ് […]