ലഹരിക്കെതിരെ ബ്രേക്കിങ് ഡി; ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: രാസലഹരി വിപത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവിഷ്‌കരിച്ച ബ്രേക്കിങ് ഡി പദ്ധതിയുടെ ലോഗോ എക്സൈസ് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു. രാസലഹരികളുടെ ചങ്ങലക്കണ്ണികളെക്കുറിച്ചുള്ള വിവരങ്ങള്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ ഭയപ്പാടില്ലാതെ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധ്യമാകുന്നതാണ് പദ്ധതി. Also Read; ജമ്മുകശ്മീര്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വെടിവെപ്പ്; ശക്തമായി നേരിട്ടെന്ന് ഇന്ത്യന്‍ സൈന്യം ക്യു.ആര്‍ കോഡ് വഴി ആര്‍ക്കുവേണമെങ്കിലും പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെ ബ്രേക്കിങ് ഡി ആപ്പിലേക്ക് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ സാധിക്കും. സ്റ്റാര്‍ട്ടപ് സംരംഭമായ സൂപ്പര്‍ എ.ഐയുടെ […]