കേന്ദ്ര ബജറ്റ്: കേരളത്തോട് കടുത്ത വഞ്ചന – നാഷണല്‍ ലീഗ്

തൃശൂര്‍: ദീര്‍ഘകാലമായുള്ള ന്യായമായ ആവശ്യങ്ങളൊന്നും പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള വിവേചനം കൂടുതല്‍ പ്രകടമാക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ്, ഇത് കേരളത്തോടുള്ള കടുത്ത വഞ്ചനയാണെന്നും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും നാഷണല്‍ ലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റി. രാജ്യത്തിന്റെ വിഭവങ്ങള്‍ നീതിപൂര്‍വ്വം വിതരണം ചെയ്യപ്പെടുന്നില്ലെന്നത് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും, ഇത് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് എന്നും യോഗം അഭിപ്രായപ്പെട്ടു. Also Read; അനസ് എടത്തൊടികയും റിനോ ആന്റോയും ജോലിക്കായി കാത്തിരിക്കുന്നു, ബോഡി ബില്‍ഡിങ് താരങ്ങള്‍ക്ക് വഴിവിട്ട് സൂപ്പര്‍ ന്യൂമററി നിയമനം; […]

കേരളത്തില്‍ നിന്നൊരു എംപി ഉണ്ടായിട്ടുപോലും ബജറ്റില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: കേരളത്തില്‍ നിന്നൊരു ലോക്‌സഭാ അംഗമുണ്ടായിട്ടുപോലും ബജറ്റില്‍ കേരളത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് കുറ്റപ്പെടുത്തി ക മുരളീധരന്‍. കേരളത്തിന്റെ ആവശ്യങ്ങളെ ഒന്നും കണക്കാക്കാത്ത ബജറ്റാണിത്. ബീഹാറിന് പദ്ധതികള്‍ വാരിക്കോരി കൊടുക്കുകയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബജറ്റ് മാത്രമാണിത്. മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്കായി ഒരു പദ്ധതി പോലും ബജറ്റിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Also Read; ഞാനൊരു ജ്യോതിഷിയാണ്, സ്വാമിയായി ചിത്രീകരിക്കരുത്; രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ദേവീദാസന്‍

പേപ്പര്‍ രഹിത ബജറ്റ്; ടാബുമായി പാര്‍ലമെന്റിലെത്തി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: 2025-26 വര്‍ഷത്തെ പൊതുബജറ്റ് ശനിയാഴ്ച 11ന് ലോക്സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. നിര്‍മലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റും മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണബജറ്റുമാണിത്. കാര്‍ഷികം, വ്യാവസായികം, തൊഴില്‍, ആരോഗ്യം, നികുതി, കായികം തുടങ്ങി എല്ലാ മേഖലയിലും സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Also Read; വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു ഇത്തവണയും പേപ്പര്‍ രഹിത ബജറ്റായിരിക്കും ധനന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. അതിനാല്‍ ബജറ്റ് അവതരിപ്പിക്കാനുള്ള ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലെത്തിയത്. ധനമന്ത്രാലയത്തിലുള്ള പ്രസിലാണ് […]

ബജറ്റ് രാജ്യത്തിന് പുതിയ ഊര്‍ജം നല്‍കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ബജറ്റ് രാജ്യത്തിന് പുതിയ ഊര്‍ജം നല്‍കുന്നതാകുമെന്നും ചരിത്രപരമായ ബില്ലുകള്‍ ഈ സമ്മേളനകാലയളവില്‍ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മഹാലക്ഷ്മി ശ്ലോകം ചൊല്ലി, മഹാലക്ഷ്മിയുടെ അനുഗ്രഹം തേടിയാണ് പ്രധാനമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചുതുടങ്ങിയത്. Also Read; ബഹിരാകാശ നടത്തത്തില്‍ റെക്കോര്‍ഡിട്ട് സുനിതാ വില്യംസ് തന്റെ മൂന്നാം സര്‍ക്കാരിലെ മൂന്നാം സമ്പൂര്‍ണ ബജറ്റാണ് വരുന്നത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷം രാജ്യം സമ്പൂര്‍ണ വികസനം നേടും. ഈ ബജറ്റിന്റെ ലക്ഷ്യം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ശക്തി പകരലാണ്. സമസ്ത […]

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലായ് 23ന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ ഡി എ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലായ് 23ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ ആകും ബജറ്റ് അവതരിപ്പിക്കുക. ജുലായ് 22ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഓഗസ്റ്റ് 12ന് അവസാനിക്കും. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജ്ജുവാണ് ഇക്കാര്യം അറിയിച്ചത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്

ഡെല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇടക്കാല ബജറ്റ് ആണ് അവതരിപ്പിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബജറ്റില്‍ 2014 മുതലുള്ള ഭരണ നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടും. ആദായ നികുതിയിളവ്, കര്‍ഷകരെയും വനിതകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ എന്നിവയടക്കം ഇടക്കാല ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. Also Read; ഭാരത് ജോഡോ ന്യായ് യാത്ര ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വരുമോ എന്ന് ആശങ്ക