October 16, 2025

തൃശൂരില്‍ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് അപകടം; 18 പേര്‍ക്ക് പരിക്ക്

തൃശൂര്‍: തൃശൂരില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് 18 യാത്രക്കാര്‍ക്ക് പരിക്ക്. പുറ്റേക്കരയില്‍ രാവിലെയാണ് സംഭവം. തൃശൂര്‍ – കുന്നംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജീസസ് എന്ന ബസാണ് മറിഞ്ഞത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് തലയ്ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അമല ആശുപത്രിയിലേക്ക് മാറ്റി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ബസിന് മുന്നിലായി പോയ കാര്‍ കാര്‍ പെട്ടെന്ന് വെട്ടിച്ചതോടെ ബസ് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതാണെന്നാണ് വിവരം. നിയന്ത്രണം നഷ്ടപ്പെട്ടതോടെ […]

സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കോഴിക്കോടും കണ്ണൂരും പ്രതിഷേധം

കോഴിക്കോട്: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കോഴിക്കോടും കണ്ണൂരും പ്രതിഷേധം. കോഴിക്കോട് പേരാമ്പ്രയില്‍ ഇന്നും ബസ് തടഞ്ഞുള്ള പ്രതിഷേധം നടക്കുകയാണ്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് – കുറ്റ്യാടി റൂട്ടില്‍ ബസുകള്‍ ഇന്നും സര്‍വീസ് ആരംഭിച്ചിട്ടില്ല. എന്നാല്‍ നാദാപുരം – കോഴിക്കോട് റൂട്ടിലെ സോള്‍മേറ്റ് ബസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. Also Read; കയ്യാങ്കളി; ഇരട്ട സഹോദരന്മാരായ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ബസിന്റെ ചാവി ഊരിയെടുക്കുകയും യൂത്ത് കോണ്‍ഗ്രസിന്റെ പതാകയുടെ വടി ഉപയോഗിച്ച് ബസിന്റെ ചില്ലുകളില്‍ അടിക്കുകയും […]

ഉത്തരാഖണ്ഡില്‍ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് ഒരു മരണം; 10 പേരെ കാണാനില്ല

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് അപകടം. അപടകത്തില്‍ ഒരാള്‍ മരിച്ചെന്നും 10 പേരെ കാണാനില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ ഏഴ് പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാല്‍ നദി നിറഞ്ഞൊഴുകുകയാണ്. ഇതിനിടയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. Also Read; നടി മീന ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം

കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; 15 പേര്‍ക്ക് പരിക്കേറ്റു

എറണാകുളം: എറണാകുളം നേര്യമംഗലം മണിയാമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ബസിനടിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടുക്കി കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നി (14) ആണ് മരിച്ചത്. Also Read; മുസ്ലിങ്ങളുടെ ഐക്യം തകര്‍ക്കാന്‍ ചിലര്‍ ചട്ടംകെട്ടി രംഗത്തുണ്ട്: കെ ടി ജലീലിനെ പരോക്ഷമായി വിമര്‍ശിച്ച് സമസ്ത നേതാവ് അപകടത്തില്‍ 15ഓളം യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമടക്കം പരിക്കേറ്റു. […]

മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം

ഇടുക്കി: മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം. എക്കോ പോയിന്റ് സമീപമായിരുന്നു ബസ് മറിഞ്ഞത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കന്യാകുമാരിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 45 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. Also Read; മുല്ലപ്പെരിയാര്‍ കേസ്; നിര്‍ണായക നിര്‍ദേശങ്ങളുമായി സുപ്രീം കോടതി

എടപ്പാളില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; 30ലധികം യാത്രക്കാര്‍ക്ക് പരിക്ക്

മലപ്പുറം: എടപ്പാളിന് അടുത്ത് മാണൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30ലധികം യാത്രക്കാര്‍ക്ക് പരിക്ക്. ഇതില്‍ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ 2.50ന് ആണ് അപകടമുണ്ടായത്. ബസുകളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. Also Read; എന്‍ എം വിജയന്റെ ആത്മഹത്യ ; കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യംചെയ്യും ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും […]

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഒരു മരണം,14 പേര്‍ക്ക് പരിക്ക്, ഡ്രൈവര്‍ കസ്റ്റഡിയില്‍

തിരുവവന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരുമരണം അടക്കം 14 പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഒറ്റശേഖരമംഗലം സ്വദേശി അരുള്‍ ദാസ് ആണ് കസ്റ്റഡിയിലുള്ളത്. അപകടം നടന്നയുടന്‍ ഇയാള്‍ സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ ഇയാളുടെ പുരികത്തില്‍ പരിക്കേറ്റിരുന്നു. ഇതിന് ചികിത്സ തേടിയശേഷം ഇയാള്‍ സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടി. തുടര്‍ന്ന് വിവരമറിഞ്ഞ നെടുമങ്ങാട് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാട്ടാക്കട പെരുങ്കടവിളയില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വളവില്‍ വച്ച് […]

ബസ് കാലിലൂടെ കയറിയിറങ്ങി ; ചികിത്സയിലിരിക്കെ വയോധിക മരിച്ചു

തൃശൂര്‍: കഴിഞ്ഞ ദിവസം തൃശൂര്‍ വടക്കാഞ്ചേരി ഒന്നാം കല്ല് ബസ് സ്റ്റോപ്പില്‍ വെച്ച് ബസ് കാലില്‍ കയറിയിറങ്ങിയ വയോധിക മരിച്ചു. പുതുവീട്ടില്‍ നബീസ(68) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വയോധിക തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് കാലത്താണ് മരിച്ചത്.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, ബസ് ജീവനക്കാർക്കെതിരെ പോലീസ് മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. Also Read ; കലൂരിലെ നൃത്ത പരിപാടി; ദിവ്യ ഉണ്ണിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തും ഒന്നാം കല്ല് ബസ് […]

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് തോട്ടിലേക്ക് മറിഞ്ഞു; ഒരു മരണം, 16 പേര്‍ക്ക് പരിക്ക്

ആര്യങ്കാവ്: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. സേലം സ്വദേശി ധനപാലനാണ് മരിച്ചത്. 16 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സേലത്തുനിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാലുമണിക്കാണ് അപകടം ഉണ്ടായത്. തീര്‍ഥാടകര്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് സിമന്റുമായി വരികയായിരുന്നു ലോറി. ആര്യങ്കാവ് റെയില്‍വേ സ്റ്റേഷനു സമീപത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ബസ് 25 […]

ഡ്രൈവര്‍ ഉറങ്ങിപ്പോയി; വയനാട്ടില്‍ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു, 14 പേര്‍ക്ക് പരിക്ക്

കല്പറ്റ: വയനാട് ലക്കിടിയില്‍ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 14 പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. കര്‍ണാടകയിലെ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരുമാണ് ബസില്‍ ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. Also Read; പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്: രാഹുല്‍ മാങ്കൂട്ടത്തിലും യു ആര്‍ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. ലക്കിടി വെറ്ററിനറി സര്‍വകലാശാലയ്ക്ക് സമീപം വലിയ താഴ്ചയിലേക്ക് നിയന്ത്രണം വിട്ട് ബസ് […]

  • 1
  • 2