September 16, 2024

മേയര്‍-ഡ്രൈവര്‍ തര്‍ക്കം; കണ്ടക്ടറെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി കണ്ടക്ടറെ തമ്പാനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മെമ്മറി കാര്‍ഡ് കാണാതായതു സംബന്ധിച്ച് ചോദ്യംചെയ്യുന്നതിനായാണ് കണ്ടക്ടര്‍ സുബിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. Also Read ; പത്തനംതിട്ടയില്‍ ആളില്ലാത്ത വീടിന്റെ പൂട്ട് പൊളിച്ച് മുറിക്കുള്ളില്‍ തീയിട്ട് അജ്ഞാതര്‍; പരാതിയില്ലെന്ന് വീട്ടുടമ, അന്വേഷണം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തര്‍ക്കത്തില്‍ നിര്‍ണായകമായ തെളിവായിരുന്നു ബസിനുള്ളിലെ സിസിടിവി ക്യാമറയുടെ കാണാതായ മെമ്മറി കാര്‍ഡ്. കാര്‍ഡ് കാണാതായ വിഷയത്തില്‍ തമ്പാനൂര്‍ പോലീസാണ് അന്വേഷണം […]

കെഎസ്ആര്‍ടിസി ബസുംടോറസും കൂട്ടിയിടിച്ചു, നിരവധിപേര്‍ക്ക് പരിക്ക്, ടോറസ് വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തു

തൃശ്ശൂര്‍: കുന്നംകുളം കുറുക്കന്‍ പാറയില്‍ കെഎസ്ആര്‍ടിസി ബസും ടോറസും കൂട്ടിയിടിച്ച് 16ലേറെപ്പേര്‍ക്ക് പരിക്ക്. ഗുരുവായൂരില്‍ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും മണ്ണു കയറ്റിവന്ന ടോറസുമാണ് കൂട്ടിയിടിച്ചത്. ടോറസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുതത്ത്. ബസിലുണ്ടായിരുന്ന പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

ദുബായ് ഖുസൈസില്‍ പുതിയ ബസ് സ്റ്റേഷന്‍ നിലവില്‍ വന്നു; ബസ്സ് റൂട്ടുകളില്‍ മാറ്റം വരുത്തി ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി

ദുബായ്: ബസ് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ദുബായിലെ അല്‍ ഖുസൈസില്‍ പുതിയ ബസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. സ്റ്റേഡിയം മെട്രോ സ്റ്റേഷനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷന്‍ സ്റ്റേഡിയം ബസ് സ്റ്റേഷന്‍ എന്ന പേരിലാണ് അറിയപ്പെടുക. ഒരു തന്ത്രപ്രധാന സ്ഥലമെന്ന നിലയില്‍ ഇവിടെ നിന്നുള്ള ബസ് സര്‍വീസുകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് പുതിയ ബസ് സ്റ്റേഷന്‍ ആരംഭിച്ചതെന്നും ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. Also Read ;കുഴല്‍ നാടന് തിരിച്ചടി, മാസപ്പടി […]

കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രികന്‍ മരിച്ചു

തച്ചമ്പാറ (പാലക്കാട്): ദേശീയപാതയില്‍ മച്ചാംതോടിനു സമീപം കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഇരുചക്രവാഹനത്തിലെ യാത്രക്കാരന്‍ മരിച്ചു. അഗളി ജെല്ലിപ്പാറ തെങ്ങുംതോട്ടത്തില്‍ സാമുവലിന്റ മകന്‍ മാത്യു (60) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച മകളെ സാരമായ പരിക്കുകളോടെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു അപകടം. Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

കോഴിക്കോട് സ്ലീപ്പര്‍ ബസ് മറിഞ്ഞ് അപകടം; കര്‍ണാടക സ്വദേശി മരിച്ചു, 18 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: സ്ലീപ്പര്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് കര്‍ണാടക സ്വദേശി ആയ ആള്‍ മരിച്ചു്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്കിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. Also Read; പാപിക്കൊപ്പം ചേർന്നാൽ ശിവനും പാപി ; ഇ പി ജയരാജൻ സൗഹൃദങ്ങളിൽ ജാഗ്രത കാണിക്കണമെന്ന് പിണറായി വിജയൻ തിരുവന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ കോഹിനൂര്‍ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വിവരം […]

ലോക്സഭ തെരഞ്ഞെടുപ്പ്; അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി ബസുകള്‍

കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പ് ദിനത്തില്‍ അധിക സര്‍വീസ് നടത്താന്‍ തീരുമാനിച്ച് കെഎസ്ആര്‍ടിസി. വോട്ട് ചെയ്യുന്നതിന് വിവിധ ജില്ലകളിലേക്ക് ആളുകള്‍ യാത്ര ചെയ്യുന്നതിലുള്ള തിരക്ക് പരിഗണിച്ചാണ് കെഎസ്ആര്‍ടിസി ഈ അധിക സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുള്ള 150ലധികം ബസുകളാണ് ഓടിക്കുന്നത്. Also Read ;വയനാട്ടില്‍ വീണ്ടും മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റുകള്‍; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, നിലമ്പൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ ഡിപ്പോകളില്‍ നിന്ന് തൃശൂര്‍, […]

അമ്മ വഴക്കു പറഞ്ഞു, വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി പൊലീസ്

പത്തനംതിട്ട: റാന്നിയില്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി പൊലീസ്. റാന്നിയില്‍ താമസിച്ചു വരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളുടെ മക്കളാണ് വീട് വിട്ടിറങ്ങിയത്. വീട്ടില്‍ നിന്ന് 10,000 രൂപയും ഇവര്‍ കൈയില്‍ എടുത്തിരുന്നു. Also Read ; രാമനവമി ദിനത്തില്‍ ക്ഷേത്രത്തില്‍ പട്ടുവസ്ത്രങ്ങള്‍ സമര്‍പ്പിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്ക് അനുമതിയില്ല തിങ്കളാഴ്ച രാത്രിയായിരുന്നു ഈ സംഭവം. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ വീട് വിട്ടിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. സഹോദരങ്ങളുമായി വഴക്കിട്ടതിനായിരുന്നു അമ്മ മൂത്ത പെണ്‍കുട്ടിയെ വഴക്ക് പറഞ്ഞത്. തുടര്‍ന്ന് […]

ബസില്‍ കൈ കാണിക്കുന്നവര്‍ അന്നദാതാവ്, സീറ്റുണ്ടെങ്കില്‍ ഏത് സമയത്തും ഏത് സ്ഥലത്തും ബസ് നിര്‍ത്തി നല്‍കണമെന്ന് കെഎസ്ആര്‍ടിസി ഉത്തരവ്

ബസില്‍ സീറ്റുണ്ടെങ്കില്‍ ഏത് സ്ഥലത്തും എത് സമയത്തും ബസ് നിര്‍ത്തി നല്‍കണമെന്ന് കെഎസ്ആര്‍ടിസിയുടെ ഉത്തരവ്. പ്രതിസന്ധിക്കാലത്ത് ടിക്കറ്റ് വരുമാനമാണ് കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിന് അടിസ്ഥാനം. അതിനാല്‍ ബസിന് കൈ കാണിക്കുന്നവര്‍ അന്നദാതാവാണെന്ന് ഓര്‍ത്ത് ബസ് നിര്‍ത്തി നല്‍കണമെന്നും ഉത്തരവിലുണ്ട്. രാത്രി 10 മുതല്‍ രാവിലെ 6:00 വരെ ദീര്‍ഘദൂര സര്‍വീസുകളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തി കൊടുക്കണം. രാത്രി 8:00 മുതല്‍ രാവിലെ 6:00 വരെ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തി കൊടുക്കണം. Also Read ;‘വീട്ടിലിരുന്ന് […]

ചില്ലറയെച്ചൊല്ലിയുള്ള തര്‍ക്കം; ബസ് കണ്ടക്ടര്‍ യാത്രക്കാരനെ ബസില്‍നിന്നു ചവിട്ടിപ്പുറത്തിട്ടു മര്‍ദിച്ചു

ചില്ലറയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യാത്രക്കാരനെ സ്വകാര്യ ബസ് കണ്ടക്ടര്‍ ബസില്‍നിന്നു ചവിട്ടിപ്പുറത്തിട്ടു ക്രൂരമായി മര്‍ദിച്ചു. ഹൃദ്രോഗിയായ കരുവന്നൂര്‍ എട്ടുമന മുറ്റിച്ചൂര്‍ പവിത്രനാണ്(68) ബസ് കണ്ടക്ടറില്‍ നിന്നും മര്‍ദനമേറ്റത്. സാരമായി പരുക്കേറ്റ പവിത്രന്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലെ സിസിയുവില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയാണു സംഭവം നടന്നത്. തുടര്‍ന്ന് തൃശൂര്‍കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്താ ബസിലെ കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപ്പറമ്പില്‍ രതീഷിനെ ബസ് സഹിതം ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിലെടുത്തു. Also Read ; പവന് 600 രൂപ വര്‍ധിച്ചു, സ്വര്‍ണ്ണവിലയില്‍ റെക്കോഡ് […]

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തുറന്നകത്തുമായി കെബി ഗണേശ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തുറന്നകത്തുമായി മന്ത്രി കെബി ഗണേശ് കുമാര്‍ രംഗത്ത്. ഒരാള്‍ മാത്രമാണ് ബസ് കൈകാണിക്കുന്നതെങ്കിലും നിറുത്തണമെന്നും രാത്രി പത്തിനുശേഷം സൂപ്പര്‍ഫാസ്റ്റ് ബസുകളും അതിന് താഴെയുള്ളവയും യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിറുത്തണമെന്നും സ്ത്രീകളെയും കുട്ടികളെയും ഇരുട്ടില്‍ ഇറക്കിവിടരുതെന്നും കത്തില്‍ മന്ത്രി ആവശ്യപ്പെടുന്നുണ്ട്. റോഡിലൂടെ ബസ് ഓടിക്കുമ്പോള്‍ മറ്റുചെറുവാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും കരുതലോടെ കാണണമെന്ന ഉപദേശവും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. Also Read ; കേരളത്തില്‍ ഏപ്രില്‍ 26 വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത് കെഎസ്ആര്‍ടിസിയുടെ […]