November 21, 2024

ആര്‍ക്കും ആഗ്രഹിക്കാം, അന്തിമ തീരുമാനം ഹൈക്കമാന്റിന്റേത്; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വം തള്ളി വികെ ശ്രീകണ്ഠന്‍

തൃശൂര്‍: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥി സാധ്യത തള്ളി വി കെ ശ്രീകണ്ഠന്‍. സ്ഥാനാര്‍ഥിത്വം ആര്‍ക്കും മോഹിക്കാം, അഭിപ്രായം പറയാം. എന്നാല്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണെന്നും ശ്രീകണ്ഠന്‍ വ്യക്തമാക്കി. Also Read ; തിരുവനന്തപുരത്തെ ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യ ; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി പാലക്കാട് യു ഡി എഫ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. യു ഡി എഫ് കൂടുതല്‍ കരുത്താര്‍ജിച്ചു വരുമ്പോള്‍ സ്ഥാനാര്‍ഥി ആകണമെന്ന് പലരും ആഗ്രഹിക്കും. ആഗ്രഹങ്ങള്‍ പലരീതിയില്‍ പുറത്തുവന്നേക്കാം. […]

പ്രിയങ്കയെ നേരിടാന്‍ ഖുശ്ബു എത്തണം ; ആവശ്യമുയര്‍ത്തി ബിജെപി അനുകൂല സാമൂഹിക മാധ്യമങ്ങള്‍

ചെന്നൈ: വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കയെ നേരിടാന്‍ ഖുശ്ബുവിനെ ഇറക്കണമെന്നാവശ്യം തമിഴ്‌നാട്ടിലെ സാമൂഹികമാധ്യമങ്ങളില്‍ ശക്തമാണ്. കെ അണ്ണാമലൈ അടക്കം നേതാക്കള്‍ പിന്തുടരുന്ന ചില ബിജെപി അനുകൂല ഹാന്‍ഡിലുകളിലാണ് പ്രചാരണം തുടങ്ങിയിട്ടുള്ളത്. മലയാളവും തമിഴും സംസാരിക്കാന്‍ അറിയുന്ന ഖുശ്ബു വയനാട്ടില്‍ പ്രിയങ്കയ്ക്ക് ഒത്ത മത്സരാര്‍ത്ഥിയാകുമെന്നാണ് പോസ്റ്റുകളില്‍ പ്രതിഫലിക്കുന്നത്. Also Read ; കരിപ്പൂര്‍ വിമാനത്താവനളത്തില്‍ വ്യാജ ബോംബ് ഭീഷണി; ഷാര്‍ജയിലേക്കുള്ള വിമാനം വൈകി അതേസമയം, കന്നി മത്സരത്തിനായി കേരളത്തിലേക്ക് പ്രിയങ്ക എത്തുന്നതിന്റെ ആവേശത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. രാഹുല്‍ ഗാന്ധി മണ്ഡലം […]

ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി സംസ്ഥാനസര്‍ക്കാര്‍

തിരുവനന്തപുരം: ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി സംസ്ഥാനസര്‍ക്കാര്‍. കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്ഭവന് അധിക ഫണ്ടായി അനുവദിച്ചത് 1.25 കോടി രൂപ. ഇതില്‍ റിപബ്ലിക് ദിന വിരുന്നായ ‘അറ്റ് ഹോം’ വിരുന്നിന് മാത്രം 20 ലക്ഷം രൂപ അനുവദിച്ചു. ഈ മാസം 20 ന് 62.94 ലക്ഷം രൂപ യാത്ര ചെലവുകള്‍ക്കായി നല്‍കി. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് നല്‍കിയാണ് പണം അനുവദിച്ചത്. 23 ന് 42.98 ലക്ഷം രൂപ വെള്ളം, ടെലിഫോണ്‍, വൈദ്യുതി ചിലവുകള്‍ക്കുമായി നല്‍കി ഉത്തരവിറക്കി. […]

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വന്‍ നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ നേട്ടം. യുഡിഎഫ് 17 സീറ്റുകളിലും എല്‍ ഡി എഫ് 10 സീറ്റുകളിലും ബി ജെ പി നാല് സീറ്റിലും വിജയിച്ചു. എസ് ഡി പി ഐയും ആം ആദ്മിയും ഓരോ ഇടങ്ങളില്‍ വിജയിച്ചു. 14 ജില്ലകളിലായി ഒരു ജില്ലാപഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എല്‍ ഡി എഫിന്റെ പത്തും യു ഡി എഫിന്റെ പതിനൊന്നും […]