‘എന്റെ അമ്മ മരിച്ചപ്പോള്‍ പോലും കൃഷ്ണകുമാര്‍ വന്നില്ല’, പാലക്കാട് സ്ഥാനാര്‍ത്ഥിക്കെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യര്‍
പാലക്കാട്: പാലക്കാട് ബിജെപിയില്‍ വിഭാഗീയതയ്‌ക്കെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യര്‍. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സന്ദീപ് വാര്യര്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകില്ലെന്നും അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ലെന്നും മാനസികമായി കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. മനുഷ്യന്റെ ആത്മാഭിമാനം പരമപ്രധാനമാണ്.ഒരു പരിപാടിയില്‍ മാത്രം സംഭവിച്ച അപമാനം അല്ല തനിക്കുള്ളത്. നിരവധി സംഭവങ്ങള്‍ തുടര്‍ച്ചയായിട്ട് ഉണ്ടായിട്ടുണ്ടെന്നും സന്ദീപ് കുറിച്ചു. Also Read; പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് വീട്ടില്‍ കയറി ആക്രമിച്ചു ; […]