December 1, 2025

25-ാം വാര്‍ഷികനിറവില്‍ കാപ്കോണ്‍ ഗ്രൂപ്പ്, 10 ജില്ലകളിൽ കൂടി ബിസിനസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു

കോഴിക്കോട്: ഇരുപത്തിയഞ്ചാം വാര്‍ഷികനിറവില്‍ കാപ്കോണ്‍ ഗ്രൂപ്പ്. ഈ അവസരത്തില്‍ കേരളത്തില്‍ 10 ജില്ലകളില്‍ കൂടി ബിസിനസ് വ്യാപിപ്പിക്കുവാന്‍ തയ്യാറെടുക്കുകയാണ്. കാപ്കോണ്‍ റിയാലിറ്റി പേരിലാണ് പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നത്. കാപ്കോണ്‍ ഗ്രൂപ്പിന്റെ സില്‍വര്‍ ജൂബിലി സമ്മാനമായാണ് കാപ്കോണ്‍ റിയാലിറ്റി ജനങ്ങളിലേക്കെത്തുന്നത്. കഴിഞ്ഞ 25 വര്‍ഷമായി നൂറിലധികം റെസിഡന്‍ഷ്യല്‍, കൊമേര്‍ഷ്യല്‍, എജ്യൂക്കേഷന്‍ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിച്ച കമ്പനിയാണ് കോഴിക്കോട് ആസ്ഥാനമായുള്ള കാപ്കോണ്‍ ഗ്രൂപ്പ്. പുതിയ പദ്ധതിയുടെ ഭാഗമായുള്ള ‘കാപ്കോണ്‍ ബില്‍ഡ് കേരള’ ക്യാമ്പയിന് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് […]

അജിതയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ഹൃദയപൂര്‍വം…

കോഴിക്കോട്: അജിതയെന്ന വീട്ടമ്മയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ഹൃദയപൂര്‍വം നന്ദി പറയുകയാണ് ആറു കുടുംബങ്ങള്‍. ആകസ്മിക മരണത്തിന് കീഴടങ്ങിയ ചാലപ്പുറം സ്വദേശിനിയായ അജിതയുടെ അവയവങ്ങള്‍ വിവിധ ആശുപത്രികളില്‍ കഴിയുന്ന ആറു പേര്‍ക്ക് പുതുജീവന്‍ നല്‍കി. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് നാല്‍പ്പത്താറുകാരിയായ അജിത ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയത്. മസ്തിഷ്‌ക്ക മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് പള്ളിയത്ത് രവീന്ദ്രന്റെയും മറ്റു കുടുംബാംഗങ്ങളുടെയും സമ്മതപ്രകാരം അവയവദാനത്തിന് തയാറാകുകയായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… […]

മാതൃകാ വാടക നിയമം കേരളത്തിലും ഉടന്‍ നടപ്പിലാക്കണമെന്ന് കമ്മേര്‍ഷ്യല്‍ ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി

കോഴിക്കോട് : 2020 ല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച മാതൃകാ വാടക നിയമം കേരളത്തിലും ഉടന്‍ നടപ്പിലാക്കണമെന്ന് കമ്മേര്‍ഷ്യല്‍ ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതിനകം പതിനഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ നിയമം. ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതുകാരണം കേരളത്തിലെ മിക്ക കോടതികളിലും തീര്‍പ്പാകാതെ കിടക്കുന്ന വാടകസംബന്ധമായ കേസുകളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. മാതൃകാ വാടക നിയമം വാടക കുടിയാന്മാര്‍ക്ക് എതിരാണെന്ന പ്രചരണം വസ്തുതാപരമായി തെറ്റാണെന്നും, ഫലത്തില്‍ അത് […]

വാഹനാപകടത്തില്‍ സിറാജ് സബ് എഡിറ്റര്‍ ജാഫര്‍ അബ്ദുര്‍റഹീം മരിച്ചു

കോഴിക്കോട്: വാഹനാപകടത്തില്‍ സിറാജ് പത്രത്തിന്റെ സബ് എഡിറ്റര്‍ ജാഫര്‍ അബ്ദുര്‍റഹീം (33) കൊല്ലപ്പെട്ടു. കണ്ണൂര്‍ മുണ്ടേരി മൊട്ട കോളില്‍മൂല സ്വദേശിയാണ് ജാഫര്‍ അബ്ദുര്‍റഹീം. കോഴിക്കോട് വയനാട് ദേശീയ പാതയില്‍ ശനിയാഴ്ച പുലര്‍ച്ചെ 12.50നായിരുന്നു അപകടം. സിറാജ് ഓഫീസിന് മുന്നില്‍ വെച്ച് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; പരാതിയുമായി ഗര്‍ഭിണിയായ യുവതി, സൈനികനായ ഭര്‍ത്താവിനെതിരെ കേസ് ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്ത് […]

സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും അക്യുപങ്ചര്‍ ചികിത്സ; യുവതി മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം

കോഴിക്കോട്: സ്തനാര്‍ബുദം മൂര്‍ച്ഛിച്ച് യുവതി മരിക്കാനിടയായതിനു പിന്നില്‍ അക്യുപങ്ചര്‍ ചികിത്സയെന്ന് ആരോപിച്ച് ബന്ധുക്കള്‍. ചികിത്സാകേന്ദ്രത്തിനേരെ കുടുംബം പരപാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് കുറ്റ്യാടി അടുക്കത്ത് വാഴയില്‍ ഹാജറ കാന്‍സര്‍ മൂര്‍ച്ഛിച്ച് മരിച്ചത്. Also Read: ഇരകള്‍ ആരും പരാതി നല്‍കിയിട്ടില്ല; രാഹുലിനെതിരെയുള്ളത് കള്ളക്കേസെന്ന് കൊടിക്കുന്നില്‍ ശരീരവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ നേരത്തേ കുറ്റ്യാടിയിലെ അക്യുപങ്ചര്‍ കേന്ദ്രത്തില്‍ ചികിത്സതേടിയിരുന്നു. സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും രോഗിയെ അറിയിക്കാതെ കുറ്റ്യാടിയിലെ വനിത അക്യുപങ്ചറിസ്റ്റ് ചികിത്സ തുടരുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശരീരത്തില്‍ പഴുപ്പ് പൊട്ടിയൊലിച്ചപ്പോഴും രോഗം സുഖപ്പെടുകയാണെന്ന് […]

കോഴിക്കോട് NIT യില്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് ഇപ്പോള്‍ അസിസ്റ്റന്റ്, സപ്പോര്‍ട്ട് എഞ്ചിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസ്സായവര്‍ക്ക് കോഴിക്കോട് NIT യില്‍ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. . ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയhttps://nitc.ac.in/ ഇല്‍ 27 മാര്‍ച്ച് 2024 മുതല്‍ 15 ഏപ്രില്‍ 2024 വരെ […]

കോഴിക്കോട് കോര്‍പ്പറേഷനിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ മാലിന്യ സംഭരണ കേന്ദ്രത്തില്‍ തീപിടിത്തം. ഭട്ട് റോഡിലെ മാലിന്യ സംസ്‌കരണകേന്ദ്രത്തിലാണ്  തീപിടിത്തമുണ്ടായത്. അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തി തീയണക്കാനുള്ള പരിശ്രമത്തിലാണ്. കോഴിക്കോട് കോര്‍പ്പറേഷന്റെ കീഴിലെ അജൈവ മാലിന്യ സംഭരണ കേന്ദ്രത്തിന് രാവിലെ 9.45 ഓടെയാണ് തീപിടിച്ചത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. Also Read; അരവിന്ദാക്ഷൻ സമർപ്പിച്ച ബാങ്ക് രേഖകളിലും വ്യാജൻ