October 18, 2024

പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യും

തിരുവനന്തപുരം: പൊതു ഇടത്തില്‍ മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാന്‍ തീരുമാനം. ആമയിഴഞ്ചാന്‍ തോടിലെ അപകടത്തിന് പിന്നാലെ തലസ്ഥാനത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഈ തീരുമാനം. Also Read ; വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം ആമയിഴഞ്ചാന്‍ തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ കമ്പിവേലി സ്ഥാപിക്കും. കൂടാതെ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് യോഗത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ […]

മലയാളികള്‍ക്ക് നിരാശ ; നാളെ കൊച്ചുവേളി – ഋഷികേശ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ഇല്ല

തിരുവനന്തപുരം: കൊച്ചുവേളി – യോഗ് നഗരി ഋഷികേശ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെ നാളത്തെ സര്‍വീസ് റദ്ദാക്കിയതായി സതേണ്‍ റെയില്‍വേ. ജൂലൈ ഒന്നിന് സര്‍വീസ് നടത്തേണ്ടിയിരുന്നു ട്രെയിന്‍ നമ്പര്‍ 22660 യോഗ് നഗരി ഋഷികേശ് – കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റും ജൂണ്‍ 28ന് കൊച്ചുവേളിയില്‍ നിന്ന് യോഗ് നഗരിയിലേക്ക് പോകേണ്ടിയിരുന്ന 22659 എക്‌സ്പ്രസുമാണ് റദ്ദാക്കിയത്. Also Read ; പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് റെപ്‌കോ ബാങ്കില്‍ ജോലി കൊച്ചുവേളിയില്‍ നിന്ന് നാളെ രാവിലെ 04:50നായിരുന്നു യോഗ് നഗരി ഋഷികേശ് സൂപ്പര്‍ […]

എയര്‍ ഇന്ത്യ എക്സ്പ്രസിലെ സമരം: രണ്ടാം ദിവസവും വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു

കണ്ണൂര്‍: കണ്ണൂരില്‍ നിന്നുള്ള നാല് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. ഷാര്‍ജ, അബുദാബി, ദമ്മാം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. വ്യാഴാഴ്ച പുലര്‍ച്ചെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനങ്ങള്‍ റദ്ദാക്കിയതായി യാത്രക്കാര്‍ക്ക് വിവരം ലഭിക്കുന്നത്. മേയ് 13-ന് ശേഷം മാത്രമേ ഇനി യാത്ര തുടരാനാകൂവെന്ന് വിമാനക്കമ്പനി അറിയിച്ചതായി യാത്രക്കാര്‍ പറഞ്ഞു. ഇതോടെ, വിസാകാലാവധിയും അവധിയും തീരുന്നവരുള്‍പ്പെടെ ഗള്‍ഫിലേക്കുള്ള യാത്രക്കാര്‍ പ്രതിസന്ധിയിലായി. Also Read ; കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം കൊച്ചി/ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ എക്സ്പ്രസിലെ സമരം നീണ്ടുപോവുമോ […]

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍, വന്‍ പ്രതിഷേധം

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്ന് പരാതി. അബുദാബി, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. Also Read ; ഇടഞ്ഞ് നിന്ന സുധാകരന്റെ തന്ത്രം ഫലിച്ചു ; നിരാശനായി ഹസന്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് മൂലമാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് സൂചന. വിമാനങ്ങള്‍ റദ്ദാക്കിയതോടെ നൂറിലധികം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ലാതെ വന്നതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിേഷധിച്ചു. സമാനമായ രീതിയില്‍ തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കു […]