February 2, 2026

ശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കൂടല്‍മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് നാല് മരണം. അപകടത്തില്‍ കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പന്‍, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. മലേഷ്യയിലുണ്ടായിരുന്ന മകള്‍ അനുവിനെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് വിളിച്ചുകൊണ്ട് വരികെയായിരുന്നു കാറിലുണ്ടായിരുന്നവര്‍. ഒരു കുടംബത്തിലെ നാലുപേരാണ് മരിച്ചത്. അനുവിന്റെ ഭര്‍ത്താവാണ് നിഖില്‍. നിഖിലിന്റെ അച്ഛനാണ് മത്തായി ഈപ്പന്‍, അനുവിന്റെ അച്ഛനാണ് ബിജു പി ജോര്‍ജ്. ഇവരില്‍ അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്ത് […]