• India

പെണ്‍മക്കളെ പീഡിപ്പിച്ച കേസ് ; പിതാവിന് 123 വര്‍ഷം തടവ്

മലപ്പുറം: പെണ്‍മക്കളെ പീഡിപ്പിച്ച പിതാവിന് 123 വര്‍ഷം തടവ്. മഞ്ചേരി അതിവേഗ സ്പെഷ്യല്‍ കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. 8.85 ലക്ഷം രൂപ പിഴയും വിധിച്ചു. പതിനൊന്നും പന്ത്രണ്ടും വയസുള്ള മക്കളെയാണ് പ്രതി പീഡിപ്പിച്ചത്. 2021 – 22 കാലഘട്ടത്തിലായിരുന്നു പീഡനം നടന്നിരുന്നത്. 2022ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. Also Read; സംസ്ഥാനത്ത് ഭക്ഷ്യവകുപ്പ് പ്രതിസന്ധിയില്‍; അരിവില കൂടുമെന്ന് മന്ത്രി ജി ആര്‍ അനില്‍

നിയമസഹായം തേടിയെത്തിയ അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്; മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി ജി മനു പോലീസില്‍ കീഴടങ്ങി

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനു പോലീസില്‍ കീഴടങ്ങി. എറണാകുളം പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനിലെത്തിയാണ് മനു കീഴടങ്ങിയത്. പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. പത്ത് ദിവസത്തിനകം ഹാജരാകാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കീഴടങ്ങല്‍. ഹൈക്കോടതി പോലീസില്‍ കീഴടങ്ങാന്‍ നേരത്തെ പറഞ്ഞിരുന്നെങ്കിലും പിജി മനു സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. 2018ല്‍ നടന്ന പീഡന കേസില്‍ ഇരയായ യുവതി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ […]