സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായി പരീക്ഷ എഴുതിയ അധ്യാപകനെ പിടികൂടി
ഒന്നിലധികം സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായി പരീക്ഷ എഴുതിയ അധ്യാപകനെ കൈയോടെ പിടികൂടി. രാജസ്ഥാനില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ റോഷന്‍ ലാല്‍ മീണയാണ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പരീക്ഷ എഴുതി എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് രാജസ്ഥാന്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അധ്യാപകനെ കസ്റ്റഡിയിലെടുത്തു. ദൗസ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ റോഷന്‍ ലാല്‍ മീണ 16 സംസ്ഥാന സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകളും നാല് കേന്ദ്ര ഗവണ്‍മെന്റ് റിക്രൂട്ട്മെന്റ് പരീക്ഷകളുമടക്കം […]