സ്‌കൂളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന സിസിടിവി വേണം; പുതിയ നിര്‍ദേശവുമായി സിബിഎസ്ഇ
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി സ്‌കൂള്‍ പരിസരത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ശബ്ദമുള്‍പ്പെടെ റെക്കോര്‍ഡ് ചെയ്യുന്ന സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) നിര്‍ദേശം നല്‍കി. Also Read; മഴ തുടരും; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുതിയ നിര്‍ദേശപ്രകാരം ക്ലാസ് മുറികള്‍, ഇടനാഴികള്‍, ലൈബ്രറികള്‍, പടിക്കെട്ടുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഇടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കണം. ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും സൂക്ഷിക്കണം. തിങ്കളാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയും […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































