October 25, 2025

ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലില്‍ ഗുരുതര പരിക്ക് ; മുറിവാലന്‍കൊമ്പന്‍ ചെരിഞ്ഞു

ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലന്‍ കൊമ്പന്‍ ചെരിഞ്ഞു. കഴിഞ്ഞ മാസം 21നായിരുന്നു ഇരു കൊമ്പന്‍മാരും തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ മുറിവാലന്‍ കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് ശനിയാഴ്ച അവശനിലയില്‍ കണ്ടെത്തിയ മുറിവാലന്‍ കൊമ്പന്‍ ചെരിയുകയായിരുന്നു. Also Read ; സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ ജെ ബേബി അന്തരിച്ചു ചിന്നക്കനാല്‍ വിലക്കില്‍ നിന്നും 500 മീറ്റര്‍ അകലെയുള്ള കാട്ടിലാണ് മുറിവാലന്‍ കൊമ്പനെ അവശനിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ അനുരാജിന്റെ നേതൃത്വത്തില്‍ […]