കാണാതായവര്‍ക്ക് വേണ്ടി ചാലിയാറില്‍ ഇന്നും നാളെയും വിശദമായ തിരച്ചില്‍ നടത്തും
കല്‍പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി ചാലിയാറില്‍ ഇന്നും നാളെയും വിശദമായ തിരച്ചില്‍ നടത്തും. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള ഭാഗങ്ങളിലാണ് തിരച്ചില്‍ നടത്തുന്നത്. കൂടാതെ ദുരന്ത ബാധിതരുടെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിനായി ഇന്ന് പ്രത്യേക ക്യാമ്പും സംഘടിപ്പിക്കും.ദുരന്ത ബാധിത മേഖലകളില്‍ രണ്ടുദിവസമായി നടന്ന ജനകീയ തിരച്ചിലിന് പിന്നാലെ ചാലിയാറില്‍ നിന്ന് നിരവധി മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെടുത്തതിലാണ് ചാലിയാറിലും വിശദമായ പരിശോധന നടക്കുന്നത്. രാവിലെ ഏഴു മണിക്കു മുണ്ടേരി ഫാം മേഖലയില്‍ നിന്നാരംഭിക്കുന്ന തിരച്ചില്‍ […]