ചാരിറ്റി സംഘടനയുടെ പേരില്‍ വീട്ടമ്മമാരെ കബളിപ്പിച്ച് തട്ടിയത് ഒരു കോടി രൂപയോളം രൂപ; രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍
കോട്ടയം: വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍. ചാരിറ്റി സംഘടനയുടെ പേരിലായിരുന്നു തട്ടിപ്പ്. ഏറ്റുമാനൂര്‍ പേരൂര്‍ 101 കവല ശങ്കരാമലയില്‍ വീട്ടില്‍ മേരി കുഞ്ഞുമോന്‍ (63), അയ്മനം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കല്‍കൂന്തല്‍ ചേമ്പളം കിഴക്കേകൊഴുവനാല്‍ വീട്ടില്‍ ജെസി ജോസഫ് (54) എന്നിവരാണ് പിടിയിലായത്. പേരൂര്‍ സ്വദേശിനികളായ വീട്ടമ്മമാരെയാണ് കബളിപ്പിച്ചത്. ഇവരെ സമീപിച്ച് എറണാകുളത്തുള്ള ഒരു ചാരിറ്റി സംഘടന മുഖാന്തരം വിദേശത്തുനിന്ന് തങ്ങള്‍ക്ക് പണം ലഭിക്കുമെന്നും ഇതിലേക്ക് ടാക്‌സായും സര്‍വീസ്ചാര്‍ജായും […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































