ചാറ്റ്ജിപിടി അരമണിക്കൂര്‍ പണി മുടക്കി ; പരസ്യമായി മാപ്പ് പറഞ്ഞ് സിഇഒ
കാലിഫോര്‍ണിയ: എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി അരമണിക്കൂര്‍ നേരം പണിമുടക്കിയതില്‍ പരസ്യമായി മാപ്പ് ചോദിച്ച് ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍. ലോകവ്യാപകമായി ചാറ്റ് ജിപിടിയുടെ പ്രവര്‍ത്തനത്തില്‍ പ്രശ്‌നം നേരിടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സിഇഒ മാപ്പ് ചോദിച്ചത്. Also Read; ദിവ്യയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങി നവീന്‍ ബാബുവിന്റെ കുടുംബം ഔട്ടേജ് ട്രാക്കിംഗ് വെബ്സൈറ്റായ ഡൗണ്‍ ഡിറ്റെക്ടറിന്റെ കണക്കുകള്‍ പ്രകാരം 19,000ത്തിലേറെ പരാതികളാണ് ചാറ്റ്ജിപിടിയിലെ പ്രശ്നം സംബന്ധിച്ച് ഉയര്‍ന്നത്. ചാറ്റ്ജിപിടിയുടെ സേവനം ലഭിക്കുന്നില്ല എന്നായിരുന്നു ഉപഭോക്താക്കളുടെ പരാതി. […]