December 1, 2025

കന്യാകുമാരിയില്‍ നിന്ന് ചെന്നൈ വഴി ബെംഗളൂരിലേക്ക് വന്ദേഭാരത് സ്ലീപ്പര്‍; സര്‍വീസ് ജനുവരി മുതല്‍

ചെന്നൈ: കന്യാകുമാരിയില്‍നിന്ന് ചെന്നൈ വഴി ബെംഗളൂരിലേക്ക് വന്ദേഭാരത് സ്ലീപ്പര്‍ തീവണ്ടി സര്‍വീസ് ഉടന്‍ ആരംഭിക്കും. ഒരേസമയം ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കുമുള്ള യാത്രക്കാര്‍ക്ക് ഇത് പ്രയോജനകരമാകും. ജനുവരി മുതലാണ് സര്‍വീസ് ആരംഭിക്കുക. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നല്‍കിയ ഉപകരാര്‍ പ്രകാരം ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബെമല്‍) 16 കോച്ചുകളുള്ള രണ്ട് വന്ദേഭാരത് സ്ലീപ്പര്‍ നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ ഒരു തീവണ്ടിയാണ് കന്യാകുമാരിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുന്നത്.

കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാഗങ്ങളെ കണ്ടു; കാലില്‍ തൊട്ട് മാപ്പ് ചോദിച്ച് വിജയ്

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് മാപ്പ് ചോദിച്ച് ടിവികെ അധ്യക്ഷന്‍ വിജയ്. കാലില്‍ തൊട്ട് വിജയ് മാപ്പ് ചോദിച്ചതായി മരിച്ചവരുടെ ബന്ധുക്കളായ സ്ത്രീകള്‍ പറഞ്ഞു. കരൂരില്‍ സംഭവിച്ചത് എന്തെന്ന് മനസിലായിട്ടില്ലെന്നും വിജയ് കൂടിക്കാഴ്ചയില്‍ പറഞ്ഞു. കരൂരിലെ വീട്ടിലേക്ക് എത്താത്തതിലും വിജയ് ക്ഷമ ചോദിച്ചു. കരൂരില്‍ വെച്ച് കുടുംബാംഗങ്ങളെ കാണാത്തതില്‍ വിജയ് വിശദീകരണം നല്‍കി. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ പരിപാടി അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് […]

യാത്രക്കാരില്ല; ദീപാവലി സ്‌പെഷ്യല്‍ ട്രെയ്ന്‍ റദ്ദാക്കി റെയില്‍വെ

ചെന്നൈ: ദീപാവലിയോട് അനുബന്ധിച്ച് ചെന്നൈ സെന്‍ട്രലില്‍ നിന്ന് കോട്ടയത്തേക്ക് അനുവദിച്ച സ്‌പെഷല്‍ സര്‍വീസ് റദ്ദാക്കി. ആവശ്യത്തിന് യാത്രക്കാരില്ലെന്ന് ചൂണ്ടികാണിച്ചാണ് റെയില്‍വേ സര്‍വീസ് റദ്ദാക്കിയത്. ഒക്ടോബര്‍ 22 ബുധനാഴ്ച നടത്താനിരുന്ന സര്‍വീസാണ് റദ്ദാക്കിയത്. ബോളിവുഡ് നടന്‍ ഗോവര്‍ധന്‍ അസ്രാനി അന്തരിച്ചു സ്‌പെഷല്‍ ട്രെയിനിന്റെ (06121) ചെന്നൈയില്‍ നിന്നും കോട്ടയത്തേക്കും, തിരിച്ച് കോട്ടയത്തുനിന്ന് (06122) ഒക്ടോബര്‍ 23-നുള്ള സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. നവരാത്രിയും ദീപാവലിയും പരിഗണിച്ച് ചെന്നൈ സെന്‍ട്രലില്‍നിന്ന് മധുര വഴി ചെങ്കോട്ടയിലേക്ക് അനുവദിച്ചിരുന്ന പ്രത്യേക തീവണ്ടിയാണ് പിന്നീട് കോട്ടയത്തേക്ക് നീട്ടിയത്. […]

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ; പുതുച്ചേരിയിലും വിഴുപുരത്തും കനത്ത മഴയും വെള്ളപ്പൊക്കവും, രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങി

ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ചെന്നൈയിലും പരിസര പ്രദേശങ്ങളിലും മഴ കനക്കുകയാണ്. പുതുച്ചേരിയിലും വിഴുപുരത്തും കനത്ത മഴയും വെള്ളപ്പൊക്കവും. രണ്ടിടത്തും നിരവധി വീടുകളിലും ഫ്‌ലാറ്റുകളിലും വെള്ളം കയറി. പുതുച്ചേരിയില്‍ 48.37 സെന്റീമീറ്റര്‍ മഴയും വിഴുപ്പുറത്തെ മൈലത്ത് 50 സെന്റിമീറ്റര്‍ മഴയും ആണ് 24 മണിക്കൂറിനുള്ളില്‍ ലഭിച്ചത്. Also Read ; തുടര്‍ച്ചയായ അഞ്ചാംമാസവും വാണിജ്യ സിലിണ്ടറിന് വിലകൂടി 1978 ല്‍ പുതുച്ചേരിയില്‍ ലഭിച്ച 31.9 സെന്റിമീറ്റര്‍ മഴ കണക്കാണ് ഇത്തവണ മറികടന്നത്. പ്രദേശത്ത് മഴ കനത്തതോടെ രക്ഷാപ്രവര്‍ത്തനത്തിന് […]

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ; കനത്ത മഴ തുടരുന്നു, ചെന്നൈയില്‍ 3 മരണം

ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചതിന് പിന്നാലെ ചെന്നൈയില്‍ പുതുച്ചേരി, കടലൂര്‍, വിഴുപ്പുറം എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈയില്‍ മഴക്കെടുതിയില്‍ 3 പേര്‍ മരിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതേസമയം ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഇപ്പോള്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി. Also Read ; കൊച്ചിയില്‍ രണ്ടിടത്ത് തീപിടിത്തം ; ആളപായമില്ല, തീ നിയന്ത്രണ വിധേയമാക്കി ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഫിന്‍ജാല്‍ ചുഴലിക്കാറ്റ് പൂര്‍ണമായി കരയില്‍ പ്രവേശിച്ചത്. കാലാവസ്ഥാ […]

യുവതി കുഞ്ഞിന് വീട്ടില്‍ ജന്മം നല്‍കിയത് 1000 പേരുള്ള വാട്‌സാപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെ ; അന്വേഷണം ആരംഭിച്ച് പോലീസ്

ചെന്നൈയില്‍ ഡോക്ടര്‍മാരുടെയോ മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയോ സഹായമില്ലാതെ ആയിരത്തോളം അംഗങ്ങളുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പിന്റെ സഹായത്താല്‍ പ്രസവം നടത്തിയെന്ന മാതാപിതാക്കളുടെ വെളിപ്പെടുത്തലില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. Also Read ; ‘രാജി വെച്ചാല്‍ മാന്യമായി പോകാം അല്ലെങ്കില്‍ നാണം കെടും’: സജി ചെറിയാനോട് കെ മുരളീധരന്‍ 36 -കാരനായ മനോഹരനും ഇയാളുടെ ഭാര്യ 32 -കാരിയുമായ സുകന്യയുമാണ് തങ്ങളുടെ കുഞ്ഞിന്റെ പ്രസവത്തിനായി ‘ഹോം ബര്‍ത്ത് എക്‌സ്പീരിയന്‍സ്’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിനെ ആശ്രയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. […]

എലിവിഷം വച്ച മുറിയില്‍ എസി ഓണാക്കി ഉറങ്ങി ; ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങിയ രണ്ട് കുരുന്നുകള്‍ക്ക് ദാരുണാന്ത്യം. ചെന്നൈയിലെ കുന്ദ്രത്തൂരിലാണ് ദാരുണമായ സംഭവമുണ്ടായത്. ആറ് വയസ്സുകാരിയായ വിശാലിനിയും ഒരു വയസ്സുള്ള സായി സുദര്‍ശനുമാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളായ ഗിരിധര്‍, പവിത്ര എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. Also Read ; വോട്ടര്‍പട്ടികയിലെ ക്രമക്കേട് ; കോടതിയെ സമീപിക്കുമെന്ന് സി കൃഷ്ണകുമാര്‍, പിന്നില്‍ എല്‍ഡിഎഫും യുഡിഎഫുമെന്ന് ആരോപണം വീട്ടിലെ എലി ശല്യം രൂക്ഷമായതോടെ ബാങ്ക് മാനേജരായ ഗിരിധരന്‍, കീടനാശിനി കമ്പനിയുടെ സഹായം തേടിയിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകീട്ട് […]

അധ്യാപികയുടെ വീട്ടില്‍ കയറിയ കള്ളന്‍ ക്ഷമാപണ കുറിപ്പ് എഴുതിവച്ച് സ്ഥലം വിട്ടു; മോഷ്ടിച്ചത് ഒന്നരപവന്‍

ചെന്നൈ: വിരമിച്ച അധ്യാപികയുടെ വീട്ടില്‍ കയറിയ കള്ളന്‍ മോഷ്ടിച്ച സാധനങ്ങള്‍ ഒരുമാസത്തിനകം തിരികെ നല്‍കുമെന്ന് ക്ഷമാപണ കുറിപ്പ് എഴുതിവച്ച് സ്ഥലം വിട്ടു. ചെന്നൈയിലാണ് സംഭവം. ജൂണ്‍ പതിനേഴിന് ചെന്നൈയിലുള്ള മകനെ കാണാനായി ഇരുവരും പോയപ്പോഴാണ് മേഘനാപുരത്തെ വീട്ടില്‍ മോഷണം നടന്നത്. Also Read; വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; ജോലിക്ക് പോകാന്‍ ഇറങ്ങിയ യുവാവിന് ഗുരുതരപരിക്ക് തിരികെ എത്താന്‍ വൈകുന്നതുകൊണ്ട് വീടും പരിസരവും വൃത്തിയാക്കാന്‍ ജോലിക്കാരിയായ സെല്‍വിയെ ഏല്‍പ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 26ന് ജോലിക്കാരി എത്തിയപ്പോള്‍ വീടിന്റെ […]

നടന്‍ വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിനിടെ അപകടം; പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്

ചെന്നൈ: നടന്‍ വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. അന്‍പതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യില്‍ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകമാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്. Also Read ; വൈഎസ്ആര്‍സിപിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു; ടിഡിപിയുടേത് പ്രതികാര നടപടിയാണെന്ന് പാര്‍ട്ടി ഇന്നു രാവിലെ ചെന്നൈയില്‍ നടന്ന പിറന്നാളാഘോഷത്തിനിടെയായിരുന്നു സംഭവം. സ്റ്റേജില്‍ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്കു പടരുകയായിരുന്നു. കുട്ടിക്കു പുറമെ തമിഴക […]

മലയാളി ദമ്പതികളെ ചെന്നൈയില്‍ ആക്രമിച്ചു കൊലപ്പെടുത്താന്‍ കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്

ചെന്നൈ: മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. ആവഡി മുത്താപുതുപ്പെട്ട് മിറ്റനമിലി ഗാന്ധി റോഡില്‍ താമസിക്കുന്ന പാലാ സ്വദേശി ആയുര്‍വേദ ഡോക്ടര്‍ ശിവന്‍ നായര്‍ (ശിവദാസന്‍ നായര്‍ – 71), എരുമേലി സ്വദേശിനി ഭാര്യ പ്രസന്നകുമാരി (62) എന്നിവരെ കൊലപ്പെടുത്തിയ രാജസ്ഥാന്‍ സ്വദേശി മഹേഷ് (22) ആണ് പിടിയിലായത്. മുന്‍വൈരാഗ്യത്തിനൊപ്പം മരുന്നു വാങ്ങിയതിന്റെ പണം ഗൂഗിള്‍ പേ വഴി അയച്ചതിനെക്കുറിച്ചുള്ള തര്‍ക്കവും പ്രകോപനത്തിനു കാരണമായെന്നു പൊലീസ് പറയുന്നു. Also Read ; കൊച്ചിയില്‍ അര്‍ധരാത്രി തുടര്‍ച്ചയായി […]

  • 1
  • 2