പിപിഇ കിറ്റ് അഴിമതി: ‘ജനത്തിന്റെ ദുരിതം വിറ്റ് കാശാക്കി’, ശൈലജ ടീച്ചര്‍ ഒന്നാം പ്രതിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ മരുന്നുകള്‍ ആശുപത്രികളില്‍ വിതരണം ചെയ്തും പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വലിയ അഴിമതിയാണ് കോവിഡ് കാലത്ത് നടത്തിയതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് കാലത്ത് ജനം അനുഭവിച്ച ദുരിതം വിറ്റ് കാശാക്കാന്‍ ശ്രമിച്ചതില്‍ വെറുതെയിരിക്കില്ല. ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചറാണ് ഇതില്‍ ഒന്നാം പ്രതി. ഇതിനെതിരെ കേസെടുക്കണം. ആരോഗ്യമന്ത്രിയും ധനകാര്യ മന്ത്രിയും ചേര്‍ന്ന കമ്മിറ്റിയാണ് കൂടിയ വിലക്ക് പിപിഇ കിറ്റ് വാങ്ങാന്‍ തീരുമാനിച്ചത്. ദുരന്തത്തെ പോലും […]

രമേശ് ചെന്നിത്തല ഇന്ന് സമസ്ത വേദിയില്‍; പട്ടിക്കാട് ജാമിഅഃ നൂരിയയുടെ 60-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും

തിരുവനന്തപുരം: രമേശ് ചെന്നിത്തല ഇന്ന് പട്ടിക്കാട് ജാമിഅഃ നൂരിയയുടെ 60-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും. എം കെ മുനീര്‍ അധ്യക്ഷനായ ‘ഗരീബ് നവാസ് ‘എന്ന സെഷന്‍ ഇന്ന് വൈകുന്നേരം ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നേരത്തെ എന്‍എസ്എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി ആഘോഷങ്ങളില്‍ രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു. എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ സംഘടനകളുടെ പിന്തുണയ്ക്ക് പിന്നാലെയാണ് രമേഷ് ചെന്നിത്തല ഇന്ന് ജാമിഅയിലെത്തുന്നത്. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ പ്രസിഡന്റായ ജാമിഅഃ നൂരിയയിലേയ്ക്ക് ചെന്നിത്തല എത്തുന്നത് […]

കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനുള്ള നീക്കവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനുള്ള നീക്കവുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. സജീവമല്ലാത്ത നേതാക്കളെയടക്കം രംഗത്തിറക്കി ഗ്രൂപ്പിനെ ശക്തിപ്പെടുത്താനായി ചെന്നിത്തല ഗ്രൂപ്പ് നേതാക്കളുമായി ആശയവിനിമയം നടത്തി. സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിച്ചും രാഷ്ട്രീയ-സാംസ്‌കാരിക രംഗത്ത് സാന്നിധ്യം ഉറപ്പിച്ചും മേല്‍ക്കൈ ഉണ്ടാക്കിയെടുക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി മുനമ്പം സമരഭൂമിയിലേക്കും അരിപ്പ സമരഭൂമിയിലേക്കും എംടി അനുസ്മരണ ചടങ്ങിലും വിവിധ ദിവസങ്ങളിലായി ചെന്നിത്തല പങ്കെടുക്കും. സാമുദായിക നേതൃത്വുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. Also Read; തലസ്ഥാനത്ത് കലോത്സവത്തിന് നാളെ തിരി […]

‘ടീകോമില്‍ നിന്ന് ഭൂമി തിരിച്ചുപിടിക്കണം, കരാര്‍ ലംഘിച്ചിട്ടും നഷ്ടപരിഹാരം നല്‍കുന്നത് അഴിമതി’: രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: കരാര്‍ ലംഘിച്ചിട്ടും കമ്പനിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ പ്രധാന പങ്കാളിയായ ടീകോം കമ്പനിക്കെതിരെയാണ് ചെന്നിത്തല രംഗത്തെത്തിയത്. ജോലി നല്‍കാമെന്ന് പറഞ്ഞ് കേരളത്തിലെ ജനങ്ങളെ അവര്‍ പറ്റിച്ചു. എന്നിട്ടും സര്‍ക്കാര്‍ ടീകോം കമ്പനിക്ക് നഷ്ടപരിഹാരം നല്‍കുന്നതിലൂടെ അഴിമതിയാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. Also Read; റോഡ് തടഞ്ഞ് സിപിഎം സ്റ്റേജ് കെട്ടിയ സംഭവം; കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ കേസെടുത്ത് […]