December 27, 2024

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ അടിയന്തരമായി നിലത്തിറക്കി! സുരക്ഷാകാര്യങ്ങള്‍ പരിശോധിക്കുന്നു

ഡെറാഡൂണ്‍: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ അടിയന്തരമായി നിലത്തിറക്കി. ഉത്തരാഖണ്ഡിലെ പിത്തോഗഡിന് സമീപമാണ് ഹെലികോപ്ടര്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. ഹെലികോപ്റ്ററില്‍ രാജീവ് കുമാറിന് പുറമെ ഉത്തരാഖണ്ഡ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിജയ് കുമാര്‍ ജോഗ്ദന്തും ഉണ്ടായിരുന്നു. Also Read; ഭൂരിപക്ഷം മാറിമറിയാം, ചേലക്കരയില്‍ എല്‍ ഡി എഫ് തന്നെ ജയിക്കും – കെ രാധാകൃഷ്ണന്‍ ഹെലികോപ്ടറില്‍ ഉണ്ടായിരുന്നവര്‍ എല്ലാം സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു. മുന്‍സിയാരിയിലേക്ക് പറക്കുന്നതിനിടെയാണ് ഹെലികോപ്ടറിന് അടിയന്തര ലാന്‍ഡിങ് വേണ്ടി വന്നത്. […]