November 21, 2024

ഗോപാലകൃഷ്ണനും എന്‍ പ്രശാന്തിനുമെതിരെ നടപടിക്ക് സാധ്യത ; തീരുമാനം മുഖ്യമന്ത്രിയുടേത്

തിരുവനന്തപുരം: മതാടിസ്ഥാനത്തിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന് എതിരായ സര്‍ക്കാരിന്റെ നടപടി ഇന്നുണ്ടാകും. ഗോപാലകൃഷ്ണന്റേത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ഇന്നലെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മൊബൈല്‍ ഹാക്ക് ചെയ്‌തെന്ന ഗോപാലകൃഷ്ണന്റെ വാദം ശരിയല്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. Also Read ; ഹാക്കിംഗ് അല്ല, പണി കൊടുത്തത് അഡ്മിന്‍ തന്നെ ! മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജിലിട്ടത് അഡ്മിന്‍ അതേസമയം അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ […]

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു

മുംബയ്: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേനയുടെ മുതിര്‍ന്ന നേതാവുമായിരുന്ന മനോഹര്‍ ജോഷി (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരണപ്പെട്ടത്. ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് മുംബയിലെ ശിവാജി പാര്‍ക്ക് ശ്മശാനത്തില്‍ വെച്ച് നടക്കും. Also Read ; സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു 1995 മുതല്‍ 1999 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. പാര്‍ലമെന്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ട ജോഷി 2002 മുതല്‍ 2004വരെ ലോക്സഭാ […]

മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ ഗവര്‍ണര്‍ക്ക് മന്ത്രിയെ മാറ്റാനാകില്ല

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ ഗവര്‍ണര്‍ക്ക് മന്ത്രിയെ മാറ്റാനാകില്ലെന്ന് സുപ്രീം കോടതി. കള്ളപ്പണ കേസില്‍ അറസ്റ്റിലായ സെന്തില്‍ ബാലാജി തമിഴ്‌നാട് സര്‍ക്കാരില്‍ വകുപ്പില്ലാ മന്ത്രിയായി തുടരുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീം കോടതി നിരീക്ഷണം. നേരത്തെ മദ്രാസ് ഹൈക്കോടതി ഗവര്‍ണറുടെ ആവശ്യം തള്ളിയിരുന്നു. എന്നാല്‍ ഈ വിധി ചോദ്യം ചെയ്ത് എം എല്‍ രവി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീം കോടതി ഡിവിഷന്‍ ബഞ്ചിന്റെ പരാമര്‍ശം. ഒരു മന്ത്രിയെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ ശുപാര്‍ശ ആവശ്യമാണെന്നും ഈ വിഷയത്തില്‍ […]

ഇമ്രാന്‍ ഖാനെ വീഴ്ത്തിയ സന്യാസി ഇനി മുഖ്യമന്ത്രി

ജയ്പുര്‍: ഭരണത്തുടര്‍ച്ചയെന്ന അശോക് ഗെലോട്ടിന്റെ സ്വപ്‌നങ്ങള്‍ക്ക് ബിജെപി രാജസ്ഥാനില്‍ വിജയക്കൊടി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ശക്തമായ സംസ്ഥാനത്തുടനീളം ബിജെപിയുടെ ശക്തമായ മുന്നേറ്റമാണ് കണ്ടത്. കോണ്‍ഗ്രസിന്റെ കോട്ടകളില്‍ കടന്നുകയറിയാണ് ബിജെപി വിജയം സ്വന്തമാക്കിയിരിക്കുന്നത്. ഒരു പാര്‍ട്ടിക്കും അധികാരത്തുടര്‍ച്ച നല്‍കില്ലെന്ന സംസ്ഥാനത്തിന്റെ രീതി ഇത്തവണയും ആവര്‍ത്തിച്ചപ്പോള്‍ 199 നിയമസഭാ മണ്ഡലങ്ങളില്‍ 115 സീറ്റുകളില്‍ ബിജെപിക്ക് വിജയം സ്വന്തമാക്കാനായി. കോണ്‍ഗ്രസ് 69 ഇടത്ത് വിജയിച്ചപ്പോള്‍ ഭാരത് ആദിവാസി പാര്‍ട്ടി 3, ബി എസ്പി 2, രാഷ്ട്രീയ ലോക്ദള്‍ 1, രാഷ്ട്രീയ […]

മുഖ്യമന്ത്രിയുള്‍പ്പെടെ ഡല്‍ഹിയില്‍ സമരം ചെയ്യുമെന്ന് ഇപി ജയരാജന്‍

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രിതിസന്ധി അഭിമുഖീകരിക്കുമ്പോഴും അര്‍ഹതപ്പെട്ട ആനുകൂല്യം പോലും കേന്ദ്രം കേരളത്തിന് നല്‍കുന്നില്ലെന്ന്് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കേന്ദ്ര അവഗണനയ്ക്ക് എതിരെയാണ് ഡല്‍ഹിയില്‍ ജനുവരിയില്‍ എല്‍ഡിഎഫ് സമരം നടക്കുന്നത്. ചലോ ദില്ലി എന്ന പേരിലുള്ള സമരത്തില്‍ മുഖ്യമന്ത്രി,മന്ത്രിമാര്‍,എംഎല്‍എമാര്‍ എന്നിവരടക്കമുള്ളവര്‍ പങ്കെടുക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു. Also Read; മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച് പോലീസ് കേന്ദ്രത്തിന് എതിരെ യുഡിഎഫില്‍ നിന്ന് ശബ്ദം ഉയരുന്നില്ല. കേന്ദ്രത്തിന് കേരള വിരോധമാണ്. കേന്ദ്ര നയങ്ങള്‍ക്ക് […]

ആദിമം പരിപാടിയില്‍ എന്താണ് തെറ്റ്? ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കുമളിയിലെ ആദിവാസി വിഭാഗമായ പളിയര്‍ അവതരിപ്പിക്കുന്നതാണ് പളിയ നൃത്തം.ഈ കലാപരിപാടിയാണ് ആദിമത്തില്‍ അവതരിപ്പിച്ചത്. അതില്‍ എന്താണ് തെറ്റെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രദര്‍ശന വസ്തുവാക്കി എന്ന പ്രചരണം ശരിയായ ഉദ്ദേശത്തിലല്ലെന്നും കേരളീയത്തില്‍ അവതരിപ്പിച്ച ആദിമം പരിപാടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു. കലാപരിപാടിക്ക് ശേഷം വിശ്രമിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. റിപ്പബ്ലിക് ദിന പരേഡില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടായിട്ടില്ലേ? അതില്‍ കൂടുതല്‍ ഒന്നും കേരളീയത്തില്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി കെ രാധാകൃഷ്ണനെ തള്ളി മുഖ്യമന്ത്രി […]

മുഖ്യമന്ത്രിക്ക് വധഭീഷണിയുമായി ഏഴാം ക്ലാസുകാരന്‍

മുഖ്യമന്ത്രി പിണറായി വിജയന് ഏഴാം ക്ലാസുകാരന്റെ വധഭീഷണിയെ തുടര്‍ന്ന് തിരുവനന്തപുരം പോലീസ് കേസെടുത്തു. മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പുറമേ ഫോണിലൂടെ അസഭ്യവര്‍ഷവും നടത്തിയെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇന്നലെ വൈകിട്ട് അഞ്ചിനാണ് പോലീസ് ആസ്ഥാനത്തേയ്ക്ക് ഭീഷണി കോള്‍ വന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ ഏഴാംക്ലാസുകാരനാണെന്ന് കണ്ടെത്തിയത്. എറണാകുളം സ്വദേശിയായ പന്ത്രണ്ടുകാരനാണ് ഫോണിലൂടെ വധഭീഷണി മുഴക്കിയതെന്ന് പോലീസ് പറഞ്ഞു. Also Read; മഹുവ മൊയ്ത്ര നവംബര്‍ രണ്ടിന് ലോകസഭാ എത്തിക്സ് കമ്മിറ്റിക്കുമുന്നില്‍ ഹാജരാകും കേസെടുത്ത പോലീസ് പിന്നീട് വിദ്യാര്‍ഥിയുടെ […]