October 26, 2025

കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു ; ശിശുക്ഷേമ സമിതിയിലെ ആയമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയില്‍ രണ്ടരവയസുള്ള കുഞ്ഞിനോട് ക്രൂരത. കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു. സംഭവത്തില്‍ ശിശുക്ഷേമ സമിതിയിലെ 3 ആയമാരെ പോലീസ് അറസ്റ്റ് ചെയ്തു. കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാണ് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി പോലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. ആയമാരായ അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനുമാണ് കേസ്. അജിത എന്ന ആയയാണ് കുഞ്ഞിനെ മുറിവേല്‍പ്പിച്ചത്. മറ്റ് രണ്ടുപേര്‍ ഇക്കാര്യം […]

നാല് വയസുകാരി അതിജീവിത മൊഴി നല്‍കാന്‍ സ്റ്റേഷനില്‍ വരണമെന്ന് നിര്‍ദേശം ; വിചിത്ര നിയമവുമായി പോലീസ്

കോഴിക്കോട്: നടന്‍ കുട്ടിക്കല്‍ ജയചന്ദ്രന്‍ ആരോപണ വിധേയനായ പോക്‌സോ കേസില്‍ വിചിത്ര നിയമവുമായി പോലീസ്. നാല് വയസുകാരിയായ അതിജീവിതയെ മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. നാല് തവണ മൊഴിയെടുത്ത കേസിലാണ് വീണ്ടും മൊഴിയെടുക്കാന്‍ കുട്ടിയെ പോലീസ് വിളിപ്പിച്ചത്. Also Read ; നല്ല ശമ്പളത്തിൽ മ്യൂസിയത്തില്‍ ജോലി തുടര്‍മൊഴി എടുക്കണമെങ്കില്‍ സിവില്‍ ഡ്രെസിലുള്ള ഒരു വനിതാ പോലീസ് ഓഫീസര്‍ കുട്ടിയുടെ വീട്ടില്‍ നേരിട്ടെത്തി മൊഴിയെടുക്കണമെന്നാതാണ് നിയമം. അങ്ങനെയിരിക്കെയാണ് കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബം ശിശുക്ഷേമ സമിതിക്ക് […]

പതിനാലുകാരിയെ പീഡിപ്പിച്ച കേസ് ; പിതാവിന് ഇരട്ട ജീവപര്യന്തവും 38 വര്‍ഷം കഠിന തടവും

മലപ്പുറം: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് ഇരട്ട ജീവപര്യന്തം. കാളികാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് 42 കാരന് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി എസ് സൂരജ് ശിക്ഷിച്ചത്.2016 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഇരട്ട ജീവപര്യന്തത്തിനു പുറമെ 38 വര്‍ഷം കഠിന തടവും 2,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷവും ഒന്‍പത് മാസവും അധിക തടവും അനുഭവിക്കണം. Also Read ; കൊച്ചിയില്‍ വീണ്ടും […]

ഒരു വയസുകാരന്റെ മരണം ; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

ഒഹായോ: അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ഒരു വയസുകാരന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. അമേരിക്കയിലെ ഒഹായോയിലാണ് സംഭവമുണ്ടായത്.ഒരു വയസുകാരനായ കരീം കെയ്തയെയാണ് വീടിനുള്ളില്‍ ബോധമറ്റ നിലയില്‍ കണ്ടെത്തിയത്.അമ്മയുടെ കാമുകനാണ് കുഞ്ഞിനെ മര്‍ദിച്ചതെന്നാണ് പോലീസ് അറിയിച്ചത്.സംഭവത്തില്‍ 23കാരന്‍ എഡ്‌വാര്‍ഡ മുറയെ പോലീസ് അറസ്റ്റ് ചെയ്തു. Also Read ; സംസ്ഥാനത്ത് 101 കേന്ദ്രങ്ങളില്‍ ജിഎസ്ടി വകുപ്പിന്റെ വ്യാപക റെയ്ഡ് മെയ് ഒന്നിനാണ് കുഞ്ഞ് കൊലചെയ്യപ്പെട്ടതെന്ന് ഹാമില്‍ട്ടന്‍ കണ്‍ട്രി പ്രോസിക്യൂട്ടിങ് അറ്റോണി മെലീസ പവേര്‍സ് അറിയിച്ചു. ക്രൂര മര്‍ദ്ദനമാണ് കുഞ്ഞിന് നേരെയുണ്ടായതെന്ന് […]

നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

കൊച്ചി: പനമ്പള്ളി നഗറില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സമീപത്തെ ഫ്‌ലാറ്റുകളിലൊന്നില്‍ നിന്ന് കുഞ്ഞിനെ പൊതിഞ്ഞുകെട്ടി താഴേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുഞ്ഞിനെ ജീവനോടെയാണോ അതോ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുറത്തേക്കെറിഞ്ഞതാണോ എന്നത് വ്യക്തമല്ല. പോലീസ് പരിശോധന നടത്തുകയാണ്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..