കാസര്‍കോട് മൂന്ന് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു, ഒരാളുടെ മൃതദേഹം ലഭിച്ചു
കാസര്‍കോട്: കാസര്‍കോട് പയസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. എരിഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസിന്റെ (17) മൃതദേഹമാണ് കിട്ടിയത്. ഒഴുക്കില്‍പ്പെട്ട യാസിന്‍ (13) , സമദ് (13) എന്നിവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നുച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. പയസ്വിനിപ്പുഴയിലെ പാലത്തിന് താഴെ ഭാഗത്താണ് കുളിക്കാനിറങ്ങിയത്. കയത്തില്‍പെട്ടാണ് അപകടം സംഭവിച്ചത്. റിയാസിനെ അഗ്നിരക്ഷാ സേനയുടെ തിരച്ചിലില്‍ കണ്ടെത്തി ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങളുടെ മക്കളാണ് മൂവരും. Join with metropost : വാർത്തകൾ […]





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































