December 1, 2025

ചൈന – യുഎസ് വ്യാപാര യുദ്ധം; സോയാബീന്‍ വാങ്ങുന്നത് നിര്‍ത്തി ചൈന, ശത്രുതാപരമായ നടപടിയെന്ന് ട്രംപ്

വാഷിങ്ടണ്‍: വീണ്ടും യുഎസ് – ചൈന വ്യാപാര യുദ്ധം. യുഎസില്‍ നിന്ന് സോയാബീന്‍ വാങ്ങുന്നത് നിര്‍ത്തിവെച്ച നടപടിയാണ് ഇരു രാജ്യങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ പോര് തുടങ്ങിയിരിക്കുന്നത്. ചൈനയുടെ ഈ തീരുമാനിത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അബിന്‍ വര്‍ക്കിയെ ഒഴിവാക്കിയത് നീതിക്കേട്; രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കി യുഎസിലെ സോയാബീന്‍ കര്‍ഷകര്‍ക്ക് പ്രയാസമുണ്ടാക്കുന്നതും സാമ്പത്തികമായി ശത്രുതാപരമായ നടപടിയാണ് ചൈനയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇതിന് പകരമായി ചൈനയില്‍നിന്നുള്ള പാചക എണ്ണയുടെ ഇറക്കുമതി നിര്‍ത്തുവെക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പരിഗണിക്കുകയാണെന്നും […]

ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ ഉയര്‍ന്ന തീരുവകള്‍ ചുമത്തണം; ജി-7 രാജ്യങ്ങളോട് ട്രംപ്

വാഷിങ്ടന്‍: ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ പുതിയ സമ്മര്‍ദ തന്ത്രവുമായി ഡോണള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങള്‍ക്കെതിരെയും കൂടുതല്‍ തീരുവ ചുമത്താന്‍ ജി-7 രാജ്യങ്ങളോട് യുഎസ് ആവശ്യപ്പെട്ടു. യുകെ, കാനഡ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ജി7ല്‍റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നത് കൊണ്ടാണ് പുതിയ തന്ത്രവുമായി ട്രംപ് ഇറങ്ങിയിരികുന്നത്. യുക്രെയ്‌നില്‍ സമാധാന കരാര്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ നീക്കം. സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടി കേരളത്തിലും; തയാറെടുപ്പുകളും ഒരുക്കങ്ങളും തുടങ്ങി ”റഷ്യന്‍ എണ്ണ ചൈനയും […]

ഇന്ത്യ-ചൈന ബന്ധത്തില്‍ പുരോഗതി; അതിര്‍ത്തിയില്‍ സ്ഥിരതയും സമാധാനവുമുണ്ടായെന്ന് മോദി, വിമാന സര്‍വീസുകളും പുനഃരാരംഭിച്ചു

ടിയാന്‍ജിന്‍: ഇന്ത്യ-ചൈന ബന്ധം ശുഭകരമായ ദിശയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിര്‍ത്തിയില്‍ സ്ഥിരതയും സമാധാനവുമുണ്ടായെന്നും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു. ഷാങ്ഹായ് ഉച്ചകോടിക്കു മുന്നോടിയായാണ് മോദിയും ഷിയും കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യന്‍ സമയം രാവിലെ 9.30നാണു 40 മിനിട്ട് നീണ്ട കൂടിക്കാഴ്ച തുടങ്ങിയത്. ചര്‍ച്ചയില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നേരിട്ട വിമാനയാത്ര പുനരാരംഭിക്കുമെന്നും തീരുമാനമായി. Also Read: ഷാജന്‍ സ്‌കറിയക്ക് നേരെ ആക്രമണം; അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: കെ.യു.ഡബ്ലു.ജെ ഏഴു വര്‍ഷത്തിനിടെ ആദ്യമായാണ് […]

പഹല്‍ഗാം ഭീകരരെ സുരക്ഷാ സേന കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളില്‍ സുരക്ഷ സേന കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഒരിടത്തുവെച്ച് സുരക്ഷ സേനയ്ക്കും ഭീകരര്‍ക്കും ഇടയില്‍ വെടിവയ്പ് നടന്നു. ഭീകരര്‍ നിലവില്‍ ത്രാല്‍ കോക്കര്‍നാഗ് മേഖലയിലാണ് ഉള്ളതെന്നും റിപ്പോര്‍ട്ടുണ്ട്. രാത്രി ഭക്ഷണം തേടി ഭീകരര്‍ വീടുകളിലെത്തിയെന്നാണ് സൂചന. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അതേസമയം, പഹല്‍ഗാം ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്ഥാന് ചൈന പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തിയാണുള്ളത്. ഭീകരവാദത്തിനു പിന്തുണ […]

ബഹിരാകാശത്ത് 36,000 കിലോമീറ്റര്‍ ഉയരത്തില്‍ ‘ഡാം’ നിര്‍മ്മിക്കാനൊരുങ്ങി ചൈന

ബീജിങ്: ഭൂമിക്ക് മുകളില്‍ ഡാം നിര്‍മ്മിക്കാനൊരുങ്ങി ചൈന.സൗരോര്‍ജം പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് പുതിയ പദ്ധതി ചൈന പ്രഖ്യാപിച്ചത്. അതേസമയം ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇപ്പോള്‍ ഭൂമിക്ക് മുകളിലുള്ള മറ്റൊരു ത്രീ ഗോര്‍ജസ് ഡാം പദ്ധതി എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റിലെ റിപ്പോര്‍ട്ട് പദ്ധതിയെ വിശേഷിപ്പിച്ചത്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ അണക്കെട്ടാണ് യാങ്‌സീ നദിയിലെ ത്രീ ഗോര്‍ജസ് അണക്കെട്ട്. Also Read ; മകരവിളക്കിനൊരുങ്ങി ശബരിമല ; പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയാന്‍ ഇനി […]

കോളേജുകളില്‍ ‘ലവ്എജ്യുക്കേഷന്‍’ കോഴ്‌സുകളാരംഭിക്കാന്‍ ചൈന; യുവാക്കളില്‍ പ്രണയത്തിന്റെയും കുടുംബത്തിന്റെയും പ്രാധാന്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യം

യുവാക്കളില്‍ പ്രണയത്തെയും കുടുംബ ബന്ധത്തെയും കുഞ്ഞുങ്ങളേയും കുറിച്ച് പഠിപ്പിക്കാനൊരുങ്ങി ചൈന. ഇതിനായി കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ലവ് എജ്യുക്കേഷന്‍ നല്‍കണമെന്നാണ് ചൈന പറയുന്നത്. ലവ്എജ്യുക്കേഷന്‍ യുവാക്കളിലെ പ്രണയം, കുടുംബം, ബന്ധം, കുഞ്ഞുങ്ങള്‍ എന്നീ വിഷയങ്ങളിലെ താല്‍പര്യം കൂട്ടാന്‍ സഹായിക്കുമെന്നാണ് ചൈനയുടെ പ്രതീക്ഷ. Also Read ; വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പെന്ന് വാഗ്ദാനം; തട്ടിപ്പില്‍ വീഴരുതെന്ന് ശിവന്‍കുട്ടി രാജ്യത്തെ ജനനനിരക്ക് ഗണ്യമായി കുറഞ്ഞതോടെ ആകെ ആശങ്കയിലായ ചൈന തങ്ങളെക്കൊണ്ടാവും വിധമെല്ലാം യുവാക്കളെ വിവാഹം കഴിപ്പിക്കാനും കുടുംബവും കുട്ടികളുമായി ജീവിക്കാനും പ്രേരിപ്പിക്കുകയാണ്. അതിന്റെ […]

രോഗിയുടെ ശരീരത്തില്‍ നിന്ന് ട്യൂമര്‍ നീക്കം ചെയ്തത് 5000 കി.മീ അകലെനിന്ന്; സര്‍ജറി പൂര്‍ത്തീകരിച്ചത് റോബോട്ടിന്റെ സഹായത്തോടെ

ആരോഗ്യരംഗത്ത് പുത്തന്‍ കാല്‍വെപ്പുമായി ചൈന. ശ്വാസകോശത്തിലെ ട്യൂമര്‍ നീക്കം ചെയ്യാനെത്തിയ രോഗിയില്‍ നിന്ന് 5000 കി.മീ അകലെ നിന്ന് സര്‍ജറി ചെയ്താണ് ചൈന ആരോഗ്യരംഗത്തെ അതിശയിപ്പിച്ചിരിക്കുന്നത്.സാങ്കേതിക വിദ്യയുടെയും ഗവേഷണത്തിന്റെയും സഹായത്തോടെ സര്‍ജിക്കല്‍ റോബോട്ടിനെ ഉപയോഗിച്ചാണ് സര്‍ജറി പൂര്‍ത്തിയാക്കിയത്. ഷാംഗായില്‍ നിന്നുള്ള ഒരുസംഘം ഡോക്ടര്‍മാരാണ് കാഷ്ഗറിലുള്ള രോഗിയുടെ ശ്വാസകോശത്തിലെ ട്യൂമര്‍നീക്കം ചെയ്തത്. വെറും ഒരു മണിക്കൂര്‍ സമയംകൊണ്ടാണ് 5000 കിലോമീറ്റര്‍ അകലെയുള്ള രോഗിയുടെ സര്‍ജറി പൂര്‍ത്തീകരിച്ചത്. ജൂലൈ 13നായിരുന്നു സര്‍ജറി. സര്‍ജറിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. Also Read; ‘ലാപത […]

ഒരു നേരം കഴിക്കുന്നത് 10 കിലോ ; ഈറ്റിങ് ചലഞ്ചിന്റെ ലൈവ് സ്ട്രീമിങ്ങിനിടെ ഫുഡ് വ്‌ളോഗര്‍ക്ക് ദാരുണാന്ത്യം

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായിമാറുന്ന ഒന്നാണ് ഫുഡ് ചലഞ്ചുകള്‍. മലയാളികളുള്‍പ്പെടെയുള്ള ഫുഡ് വ്ളോഗേഴ്സ് ഇപ്പോള്‍ പല തരത്തിലുള്ള ഫുഡ് ചലഞ്ചുകള്‍ നടത്താറുണ്ട്. ഇതുപ്പോലെ ഈറ്റിങ് ചലഞ്ചിന്റെ ലൈവ് സ്ട്രീമിങ് ചെയ്യുന്നതിനിടെ 24-കാരിയായ ചൈനീസ് വ്‌ളോഗര്‍ പാന്‍ ഷോട്ടിങ് മരിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. Also Read ; മണ്ണ് നീക്കിയിട്ടും ലോറി കണ്ടെത്താനായില്ല; അര്‍ജുനായുള്ള തിരച്ചില്‍ ഗംഗാവലി പുഴയിലേക്ക് പത്ത് മണിക്കൂറിലേറെ ഒറ്റയടിക്കിരുന്ന് ഭക്ഷണം കഴിക്കുന്ന ചലഞ്ചുകള്‍ വരെ പാന്‍ ചെയ്യാറുണ്ട്. ഒരുനേരം 10 കിലോ ഭക്ഷണം വരെ കഴിക്കാറുളള […]

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ ചൈനയുടെ സൈബർ ആക്രമണം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

ന്യൂയോർക്ക്: ഇന്ത്യയിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ ചൈന നിര്‍മിത ബുദ്ധിയുൾപ്പടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചേക്കാമെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. അമേരിക്ക, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളിലും നിര്‍മിത ഉള്ളടക്കങ്ങള്‍ ബാധിച്ചേക്കാമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വിവിധ സമൂഹ മാധ്യമങ്ങളിലൂടെ ചൈന നിര്‍മിച്ച് പരീക്ഷിച്ച നിര്‍മിത ബുദ്ധിയുടെ ഓഡിയോ, വീഡിയോ ഉള്ളടക്കം കൂടുതല്‍ സൃഷ്ടിച്ച് വിതരണം ചെയ്യാനും സാധ്യതയുണ്ട്. Also Read ;100 കോടിയിലേയ്ക്ക് ഇനി ദാ ഇത്ര ദൂരം കൂടി; ഈ കൊല്ലം ആടുജീവിതം കൊണ്ടുപോകുമോ? 2023 മുതല്‍ […]

തായ് വാന് പിന്നാലെ ചൈനയിലും ഭൂചലനം

ബീജിംഗ്: തായ് വാന് പിന്നാലെ ചൈനയിലെ ക്വിങ്ഹായ് പ്രവിശ്യയിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വ്യാഴാഴ്ച ഉണ്ടായത്. 10 കിലോമീറ്റര്‍ ആഴത്തില്‍ 38.39 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലും 90.93 ഡിഗ്രി കിഴക്കന്‍ രേഖാംശത്തിലുമാണ് പ്രഭവകേന്ദ്രം. ഇതുവരെ ആളപായത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ചൈനയുടെ അയല്‍രാജ്യമായ തായ്വാനില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സംഭവിച്ച് ഒരു ദിവസത്തിന് ശേഷമാണ് ചൈനയിലും ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. തായ്വാനില്‍ കുറഞ്ഞത് ഒമ്പത് പേര്‍ മരിക്കുകയും 1,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും […]

  • 1
  • 2