December 1, 2025

ഭൂട്ടാനില്‍ അനധികൃത നിര്‍മ്മാണവുമായി ചൈന

ന്യൂഡല്‍ഹി: ഭൂട്ടാനില്‍ അനധികൃത നിര്‍മ്മാണവുമായി ചൈന. പുതുതായി ലഭിച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് ഭൂട്ടാനിലെ രാജകുടുംബത്തിന്റെ ഭൂസ്വത്തുക്കള്‍ വരെ ചൈന കയ്യേറിയതായി വ്യക്തമാകുന്നത്. ചൈനയുടെ അതിവേഗ ടൗണ്‍ഷിപ്പ് നിര്‍മ്മാണം നടക്കുന്നത് ഭൂട്ടാനിലെ ഏറെ ചരിത്രപ്രാധാന്യമുള്ള ബേയുല്‍ ഖെന്‍പജോങ്ങിലെ നദീതീരത്താണ്. വടക്കു കിഴക്കന്‍ ഭൂട്ടാനിലേക്ക് ചൈന അനധികൃതമായി കടന്നു കയറുന്നതിന്റെ വിവരങ്ങളാണ് പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാക്കുന്നത്. ഇരുനൂറിലേറെ കെട്ടിടങ്ങളാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നതെന്നും നിലവില്‍ നിര്‍മ്മാണം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ അന്തിമമായി ഇതിന്റെ കണക്കുകള്‍ പറയാന്‍ സാധിക്കില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. Join […]

ചൈനയില്‍ വന്‍ ഭൂചലനം, 111 പേര്‍ മരിച്ചു

ബീജിംഗ്: ചൈനയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് വമ്പന്‍ ഭൂചലനം. 111പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കുള്ളതായുമാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം രാത്രി 11.59ന് (തിങ്കളാഴ്ച) ഗാന്‍സു പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തില്‍ അനവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഏറ്റവും വേഗത്തില്‍ പുരോഗമിക്കുന്നുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിം പിംഗ് അറിയിച്ചു. എന്നാല്‍ മഞ്ഞ് നിറഞ്ഞ് കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌ക്കരമാണ്. Also Read; നരഭോജിക്കടുവയെ കുപ്പാടിയിലേക്ക് മാറ്റി അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ പ്രകാരം 6.0 മാഗ്‌നിറ്റിയൂഡ് പ്രഭാവമാണ് രേഖപ്പെടുത്തിയത്. ഗാന്‍സുവിന് പുറമെ […]

  • 1
  • 2