സിപിഐ നിലപാട് സ്ത്രീപക്ഷം, തെറ്റ് ചെയ്തവര്‍ എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും – ചിഞ്ചുറാണി
കൊല്ലം: എം മുകേഷ് എംഎല്‍എയുടെ രാജി സംബന്ധിച്ച സിപിഐ നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സിപിഐ നിലപാട് സ്ത്രീപക്ഷമാണെന്നും ആനിരാജയുടെ നിലപാട് തന്നെയാണ് പാര്‍ട്ടിക്കെന്നും ചിഞ്ചുറാണ് പറഞ്ഞു. എത്ര ഉന്നതനായാലും കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയാല്‍ ശിക്ഷിക്കപ്പെടുമെന്നും ഇരകള്‍ക്ക് നീതി ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ സിപിഐയില്‍ ഭിന്നാഭിപ്രായമില്ല സിപിഐയുടെ ദേശീയ നേതാക്കള്‍ പറഞ്ഞത് തന്നെയാണ് പാര്‍ട്ടി നിലപാടെന്നും ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു. Also Read ; നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ് ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന […]