December 1, 2025

ബെംഗളൂരിവില്‍ പുതിയ സ്റ്റേഡിയം വരുന്നു; 80,000 ഇരിപ്പിടങ്ങള്‍, ചിലവ് 1650 കോടി

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഐപിഎല്‍ വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ പുതിയ സ്റ്റേഡിയത്തിന് അനുമതി നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ. നഗരത്തില്‍ നിന്നു 30 കിലോമീറ്റര്‍ മാറി 80,000 ഇരിപ്പിടങ്ങളുള്ള പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. തെക്കന്‍ ബെംഗളൂരുവിലെ ബൊമ്മസന്ദ്രയ്ക്കു സമീപം സൂര്യസിറ്റിയില്‍ 100 ഏക്കര്‍ സ്ഥലത്ത് 1650 കോടി രൂപ ചെലവില്‍ ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടെയുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മിക്കും. Also Read: വനം വകുപ്പിനും വനം മന്ത്രിക്കുമെതിരെ പരസ്യ സമരവുമായി സിപിഐ എംഎല്‍എ 8 ഇന്‍ഡോര്‍, […]

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി. കേസ് ഇനി പരിഗണിക്കുന്നതു വരെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ തടഞ്ഞുകൊണ്ടാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. കെഎസ്‌സിഎ ഭാരവാഹികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കെഎസ്‌സിഎ പ്രസിഡന്റ് എ രഘുറാം ഭട്ട് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എസ് ആര്‍ കൃഷ്ണകുമാറിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇന്ന് രാവിലെ കെഎസ്‌സിഎ സെക്രട്ടറിയുടെയും ട്രഷററുടെയും വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. Also […]

ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തം; നാലുപേര്‍ അറസ്റ്റില്‍

ബംഗളൂരു: ഐപിഎല്‍ കിരീടം സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11പേര്‍ മരിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ആര്‍സിബി മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥന്‍ നിഖില്‍ സൊസലെയും ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎന്‍എ എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ അംഗങ്ങളായ സുനില്‍ മാത്യു, കിരണ്‍, സുമന്ത് എന്നിവരുമാണ് അറസ്റ്റിലായത്. Also Read; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു ഇന്ന് രാവിലെ 6.30ഓടെ മുംബയിലേക്ക് പോകാനായി ബംഗളൂരുവിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് നിഖില്‍ അറസ്റ്റിലായത്. ആര്‍സിബിയുടെ […]

ആര്‍സിബിയുടെ ആഘോഷം ദുരന്തമായി, തിക്കിലും തിരക്കിലും പെട്ട് 11 മരണം

ബെംഗളൂരു: ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആര്‍സിബി) വന്‍ വരവേല്‍പ്പ് നല്‍കാന്‍ ഒരുക്കിയ സ്വീകരണ ചടങ്ങിനിടെ തിക്കിലും തിരക്കിലും മരണം പതിനൊന്നായി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഒരുക്കിയ സ്വീകരണചടങ്ങില്‍ ആഘോഷത്തിനെത്തിയവര്‍ സ്റ്റേഡിയത്തിന്റെ ഗേറ്റ് തുറന്നപ്പോള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. 15 പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ ഒരു സ്ത്രീയും ഒരു കുട്ടിയും ഉള്‍പ്പെടുന്നതായാണ് വിവരം. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സണ്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ […]