ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷന്‍സ് പരിധികളെല്ലാം ലംഘിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി, അന്വേഷത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജനറലിനാണ് അന്വേഷണ ചുമതല. സംഭവത്തില്‍ ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വീഴ്ചകള്‍ തിരുത്തി മുന്നോട്ട്് പോകുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന യൂട്യൂബ് ചാനലിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മന്ത്രി അധ്യാപകരുടെ സ്വകാര്യ ട്യൂഷനടക്കം അന്വേഷിക്കുമെന്നും പറഞ്ഞു. Also Read ; മണിയാര്‍ കരാര്‍ നീട്ടരുതെന്ന് വൈദ്യുതി […]