പാലക്കാട് കണ്ണനൂരില്‍ നാല് പേര്‍ക്ക് വെട്ടേറ്റു

പാലക്കാട്: പാലക്കാട് കണ്ണനൂരില്‍ നാല് പേര്‍ക്ക് വെട്ടേറ്റു. മുന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായിരുന്ന റെനില്‍ (40), വിനീഷ് (43), സുഹൃത്തുക്കളായ അമല്‍ (25), സുജിത്ത് (33) എന്നിവരെയാണ് കാറിലെത്തിയ സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ നാലുപേരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പത്തുമണിക്ക് ശേഷമാണ് ആക്രമണം. കാറിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് വിവരം. ആക്രമികളെ കണ്ടാല്‍ തിരിച്ചറിയാമെന്നും പരിചയമുള്ള ആളുകളാണ് ആക്രമിച്ചതെന്നും പരിക്കേറ്റ […]