December 23, 2025

തന്റെ വാക്കുകളെ വളച്ചൊടിക്കുന്നു, സിനിമയില്‍ അഭിനയിക്കണം, മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കി തരണം, രാഷ്ട്രീയക്കാരനാകുന്നത് അത്യാവശ്യമല്ല: സുരേഷ് ഗോപി

കണ്ണൂര്‍: തനിക്ക് സിനിമ അഭിനയം തുടരണമെന്ന ആഗ്രഹം തുറന്നു പറഞ്ഞ് സുരേഷ് ഗോപി. ഇപ്പോള്‍ വരുമാനം നിലച്ചു, ഒരുപാട് സമ്പാദിക്കണം എന്നുണ്ട്. പാര്‍ട്ടിയിലെ ഏറ്റവും ഇളയ അംഗമാണ് താന്‍. തന്നെയൊന്ന് കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇപ്പോള്‍ എന്ത് പറഞ്ഞാലും അത് വളച്ചൊടിക്കുകയാണെന്നും പ്രജ എന്ന് പറഞ്ഞാല്‍ അസുഖമാണ് എല്ലാവര്‍ക്കും. പ്രജ എന്ന് പറഞ്ഞാല്‍ അതിനെന്താണ് ഇത്ര കുഴപ്പം. പ്രജാതന്ത്രം എന്താണെന്ന് അവര്‍ ആദ്യം പഠിക്കണമെന്നും സുരേഷ് […]

നടനും പ്രേംനസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമയിലെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. ഇന്നലെ രാത്രി 11.50ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക-ഹൃദയ സംബന്ധമായ രോഗം ഇന്നലെ രാത്രി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. Also Read: അതിതീവ്രമഴ; 3 ജില്ലയില്‍ റെഡ് അലര്‍ട്ട് 4 വര്‍ഷമായി ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച 5ന് പാളയം മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍. ഭാര്യ: അയിഷ അബ്ദുല്‍ അസീസ്. മക്കള്‍: അജിത് ഖാന്‍, ഷമീര്‍ഖാന്‍. മരുമകള്‍: ഹന. നടന്‍ പ്രേംനസീറിന്റെയും […]

തമിഴ് ഹാസ്യ നടന്‍ മദന്‍ ബോബ് അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യ നടന്‍ മദന്‍ ബോബ് അന്തരിച്ചു. ഇന്നലെ ചെന്നൈ അഡയാറിലായിരുന്നു അന്ത്യം. മകന്‍ ആണ് മരണവിവരം അറിയിച്ചത്. കാന്‍സര്‍ ബാധിതനായ മദന്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. Also Read: ഏഷ്യാ കപ്പ് ടൂര്‍ണമെന്റ്; ഇന്ത്യ – പാക് പോരാട്ടം സെപ്തംബര്‍ 14ന് സഹനടനായും ഹാസ്യനടനായും വിവിധ ഭാഷകളിലായി 600 സിനിമകളിലധികം അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത്, കമല്‍ഹാസന്‍, അജിത്ത്, സൂര്യ, വിജയ് തുടങ്ങിയ താരങ്ങളോടൊപ്പം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സെല്ലുലോയ്ഡ്, ഭ്രമരം എന്നീ മലയാള ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വാനമേ […]

കലാഭവന്‍ നവാസിന്റെ മരണം; അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് ചോറ്റാനിക്കര പോലീസ് കേസെടുത്തു. ഇന്നലെ രാത്രിയോടെ ബോധരഹിതനായ നിലയില്‍ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ നവാസിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയത്. ഷൂട്ടിങ്ങ് കഴിഞ്ഞ് റൂമില്‍ വിശ്രമിക്കുന്ന സമയത്ത് രാത്രി 8.45 ഓടെയാണ് നവാസിനെ മുറിയില്‍ കുഴഞ്ഞുവീണ […]

‘സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അക്രമങ്ങളില്‍ സിനിമക്കും പങ്കുണ്ടാകാം, എന്നാല്‍ എല്ലാറ്റിനും കാരണം സിനിമയെന്ന് പറയരുത്’: സുരേഷ് ഗോപി

സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അക്രമങ്ങളില്‍ സിനിമക്കും പങ്കുണ്ടാകാം എന്നാല്‍ എല്ലാറ്റിനും കാരണം സിനിമയാണെന്ന് പറയരുതെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കുട്ടികളെ നന്മ ഉള്ളവരാക്കി വളര്‍ത്തിക്കൊണ്ടുവരണമെന്നും സുരേഷ്‌ഗോപി പറഞ്ഞു. സംസ്ഥാനത്ത് അടിക്കടി വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ സിനിമക്ക് സ്വാധീനമുണ്ടോ എന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. Also Read; ഷഹബാസിന്റെ മരണത്തില്‍ കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി; ഇവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കും മലയാളത്തിലടക്കം പുറത്തിറങ്ങുന്ന പല സിനിമകളിലും വയലന്‍സിന്റെ ആധിക്യമുണ്ട്. സിനിമകളിലെ വയലന്‍സ് ആളുകളെ സ്വാധീനിക്കുമെന്നും അത്തരത്തിലുള്ള രംഗങ്ങളില്‍ […]

ഹണി റോസിന്റെ പരാതി സിനിമാ പ്രചാരണം ലക്ഷ്യമിട്ടല്ല; ബോചെക്കെതിരെ തെളിവുകള്‍ നിരവധി ലഭിച്ചുവെന്ന് പോലീസ്

കൊച്ചി: നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പോലീസിന് നിരവധി തെളിവുകള്‍ ലഭിച്ചുവെന്ന് കൊച്ചി സെന്‍ട്രല്‍ എസിപി കെ ജയകുമാര്‍. കൃത്യമായ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കുമെന്നും ബോചെക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ പരിഗണനയിലുണ്ടെന്നും എസിപി പറഞ്ഞു. ബോബി ചെമ്മണ്ണൂരിന്റെ മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. Also Read; വയനാട് ഡിസിസി ട്രഷററുടെ മരണം ; ഐ സി ബാലകൃഷ്ണനും എന്‍ ഡി അപ്പച്ചനുമെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി ഹണിറോസിന്റെ പരാതി സിനിമാ പ്രചാരണം ലക്ഷ്യമിട്ടല്ലെന്നും ഡിജിറ്റല്‍ […]

ക്യാരക്ടര്‍ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന മീന ഗണേഷ് ഓര്‍മയായി

പാലക്കാട്: നടി മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ഷൊര്‍ണൂര്‍ പി കെ ദാസ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. സിനിമയ്ക്ക് പുറമെ സീരിയല്‍, നാടകം എന്നീ മേഖലകളിലും ശ്രദ്ധേയമായ കൈയൊപ്പ് പതിപ്പിച്ചു. 200 ലേറെ സിനിമകളിലും 25 ഓളം സീരിയലുകളിലും നിരവധി നാടകങ്ങളിലും വേഷമിട്ടു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, വാല്‍ക്കണ്ണാടി, നന്ദനം, മീശമാധവന്‍, നരന്‍ എന്നീ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. സ്വാഭാവിക […]

നടന്‍ മേഘനാഥന്‍ അന്തരിച്ചു

കോഴിക്കോട്: മലയാള സിനിമയിലൂടെ പ്രശസ്തനായ നടന്‍ മേഘനാഥന്‍ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. 60 വയസായിരുന്നു മേഘനാഥന്. നടന്‍ ബാലന്‍ കെ നായരുടെ മകനാണ് മേഘനാഥന്‍. 1983 ല്‍ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യ സിനിമ. പിന്നീട് പഞ്ചാഗ്‌നി, ചെങ്കോല്‍, ഈ പുഴയും കടന്ന്, ഉത്തമന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങി നിരവധി സിനിമകളില്‍ മേഘനാഥന്‍ അഭിനയിച്ചു. ചെങ്കോലിലെ കീരിക്കാടന്‍ […]

സിനിമ സംഘടനകള്‍ മൗനം പാലിക്കുന്നത് ആര്‍ക്ക് വേണ്ടി, പവര്‍ഗ്രൂപ്പ് പിടി മുറുക്കിയോ?: സാന്ദ്ര തോമസ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആര്‍ക്ക് വേണ്ടിയെന്നും സാന്ദ്ര ചോദിച്ചു. ഇതിനര്‍ത്ഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്ന 15 അംഗ പവര്‍ഗ്രൂപ്പിന്റെ പ്രാതിനിധ്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു പവര്‍ ഗ്രൂപ്പിനെ കുറിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് കോംപ്റ്റിറ്റിവ് കമ്മീഷന്‍ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ പ്രസക്തമാണെന്നും സാന്ദ്ര പറഞ്ഞു. ഒരു റിപ്പോര്‍ട്ട് […]

പുതിയ സിനിമകളുടെ വ്യാജ പതിപ്പ് ഇറക്കുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍

കൊച്ചി: തിയേറ്ററുകളില്‍ ഇറങ്ങുന്ന സിനിമകളില്‍ ഭൂരിഭാഗവും ഒടിടിയില്‍ വരുന്നതിന് മുമ്പ് തന്നെ മൊബൈല്‍ ഫോണ്‍ വഴി വ്യാജ പതിപ്പ് പ്രചരിക്കാറുണ്ട്. ഇത്തരത്തില്‍ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന സംഘത്തിലെ ഒരാള്‍ പിടിയിലായി.മധുര സ്വദേശി ജെബ് സ്റ്റീഫന്‍ രാജിനെയാണ് കാക്കനാട് സൈബര്‍ പൊലീസ്് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഏരീസ് തിയേറ്ററില്‍ വെച്ച് തമിഴ് ചിത്രം ‘രായന്‍’ മൊബൈലില്‍ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. Also Read ; നീതി ആയോഗിനെ കൊണ്ട് ഒരു പ്രയോജനവുമില്ല : മമത ബാനര്‍ജി , കേന്ദ്ര […]

  • 1
  • 2