December 1, 2025

‘അപ്പുറത്ത് നില്‍ക്കുന്നത് മോഹന്‍ലാല്‍ ആയതുകൊണ്ട് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ല’; ആന്റണി പെരുമ്പാവൂരിന്റെ വിമര്‍ശനത്തിന് മറുപടിയുമായി സുരേഷ് കുമാര്‍

തിരുവനന്തപുരം: ആന്റണി സിനിമ കണ്ടുതുടങ്ങുമ്പോള്‍ സിനിമ നിര്‍മ്മിച്ചയാളാണ് താന്‍ എന്നും അപ്പുറത്ത് നില്‍ക്കുന്നത് മോഹന്‍ലാല്‍ ആയതുകൊണ്ട് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും നിര്‍മ്മാതാവ് സുരേഷ് കുമാര്‍. ആന്റണി പെരുമ്പാവൂരിന്റെ വിമര്‍ശനത്തിനുള്ള മറുപടിയായാണ് സുരേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. ”അസോസിയേഷന്റെ ഉത്തരവാദിത്തപ്പെട്ട പൊസിഷനില്‍ ഇരിക്കുന്ന ആളെന്ന നിലയിലും എത്രയോ കാലമായി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയിലും എനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ കഴിയില്ല. വിവിധ സംഘടനകളുമായി നീണ്ട നാളായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് സമരത്തിലേക്ക് പോവുകയാണെന്ന തീരുമാനത്തിലേക്ക് എത്തിയത്. […]

സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; നടന്‍ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും അന്തസുണ്ടെന്നും സംഭവം നടന്നിട്ട് 17 വര്‍ഷമായെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും കോടതി പറഞ്ഞു. നേരത്തെ നവംബര്‍ 21 വരെ ബാലചന്ദ്ര മേനോന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതേ ഹര്‍ജിയിലാണ് ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യവും അനുവദിച്ചത്. തന്നെ ഭീഷണിപ്പെടുത്തി […]

സിനിമാ-നാടക നടന്‍ ടി.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കാസര്‍കോട്: പ്രശസ്ത സിനിമാ-നാടക നടന്‍ ടി.പി കുഞ്ഞിക്കണ്ണന്‍ (85) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതം മൂലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയായ ടി.പി കുഞ്ഞിക്കണ്ണന്‍ കുഞ്ചാക്കോ ബോബന്‍ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തില്‍ ചെയ്ത മന്ത്രി പ്രേമന്റെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. പൊതുമരാമത്ത് വകുപ്പില്‍ എഞ്ചിനീയര്‍ ആയിരുന്ന കുഞ്ഞിക്കണ്ണന്‍ നാടകവേദിയില്‍ നിന്നാണ് സിനിമയിലേക്ക് എത്തിയത്. മരണത്തില്‍ സാമൂഹിക, സിനിമാ രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു. ഭാര്യ ജാനകി, മക്കള്‍: […]

സ്ത്രീത്വത്തെ അപമാനിച്ചു; കേരള ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പരാതി നല്‍കി വനിതാ ചലച്ചിത്ര നിര്‍മാതാവ്

കൊച്ചി: കേരള ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന ആരോപണത്തില്‍ പരാതിയുമായി വനിതാ ചലച്ചിത്ര നിര്‍മാതാവ്. പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് ഈ കേസിന്റെ അന്വേഷണച്ചുമതല. Also Read; ‘ദീര്‍ഘവീക്ഷണനും അനുകമ്പയുമുള്ള വ്യക്തിത്വമായിരുന്നു ടാറ്റയുടേത് – പ്രധാനമന്ത്രി നരേന്ദ്രമോദി ‘; ടാറ്റയെ അനുസ്മരിച്ച് രാജ്യം സിനിമാ മേഖലയില്‍ നിന്നുണ്ടായ തൊഴില്‍ ചൂഷണം, ദുരനുഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വനിതാ നിര്‍മാതാവ് […]

നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ്. നടിക്ക് നേരെ തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കരമന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പോലീസിന് കൈമാറും. ഇതോടെ ജയസൂര്യക്കെതിരെ രണ്ടാമത്തെ കേസാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ആദ്യ കേസ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് രജിസ്റ്റര്‍ ചെയ്തത്. സെക്രട്ടറിയേറ്റില്‍ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. Also Read; കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത ; നാല് ജില്ലകളില്‍ ഓറഞ്ച് […]