• India

അച്ഛനെ മകന്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ ബ്ലാക്ക് മാജിക്കെന്ന് സംശയം; കൊച്ചിയില്‍ സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണ് മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് അമ്മ സുഷമ

തിരുവനന്തപുരം: വെള്ളറട കിളിയൂരില്‍ അച്ഛനെ മകന്‍ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അമ്മ. കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി ജോസും ഭാര്യ സുഷമയും മകന്‍ പ്രജിനെ ഭയന്നാണ് ജീവിച്ചത്. കൊച്ചിയില്‍ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണ് പ്രജിനില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതെന്നാണ് അമ്മ പറയുന്നത്. മുറിയില്‍ നിന്നും ‘ഓം’ പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേള്‍ക്കുമായിരുന്നു. മുറിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. ബ്ലാക്ക് മാജിക് ആണെന്നത് ഇപ്പോഴാണ് അറിഞ്ഞത്. മകന്‍ ജയിലില്‍ നിന്നും പുറത്തു വന്നാല്‍ തന്നെയും കൊല്ലുമെന്നും […]

ആരും പുതിയ കേസുകള്‍ കൊടുക്കരുത്, ജയിലില്‍ നിന്നും പുറത്തുവന്നയുടന്‍ സ്‌കൂട്ടര്‍ വിതരണം നടത്താം; അനന്തു കൃഷ്ണന്റെ ഓഡിയോ സന്ദേശം പുറത്ത്

മൂവാറ്റുപുഴ: പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ ഇടുക്കി സ്വദേശി അനന്തു കൃഷ്ണന്റെ ഓഡിയോ സന്ദേശം പുറത്ത്. ജയിലില്‍ നിന്നും വന്നാല്‍ സ്‌കൂട്ടര്‍ വിതരണം നടത്തുമെന്നും ആരും പുതിയ കേസുകള്‍ കൊടുക്കരുതെന്നുമാണ് ഓഡിയോ സന്ദേശത്തില്‍ പ്രതി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ജയിലില്‍ തന്നെ കാണാനെത്തിയ സുഹൃത്തിന്റെ ഫോണില്‍ നിന്നാണ് അനന്തു ശബ്ദ സന്ദേശം അയച്ചിരിക്കുന്നത്. Also Read; ചൊവ്വാഴ്ച 24 മണിക്കൂര്‍ കെഎസ്ആര്‍ടിസി പണിമുടക്ക് കേസ് കൂടിയാല്‍ തനിക്ക് പുറത്ത് വരാനാവില്ല. ഫണ്ട് റോള്‍ ചെയ്തപ്പോള്‍ ഉദ്ദേശിച്ച […]